Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം: ആലപ്പുഴ പുന്നപ്ര സ്വദേശി ബുറൈദയിൽ മരിച്ചു

text_fields
bookmark_border
ഹൃദയാഘാതം: ആലപ്പുഴ പുന്നപ്ര സ്വദേശി ബുറൈദയിൽ മരിച്ചു
cancel

ബുറൈ: ഹൃദയാഘാതത്തെത്തുടർന്ന് ആലപ്പുഴ പുന്നപ്ര സ്വദേശി ബുറൈദയിൽ മരിച്ചു. അമ്പലപ്പുഴ പുന്നപ്ര പള്ളിവേളി അൽ ഷറഫിയയിൽ ശരീഫ് സഹീദ് (47) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കനത്ത ശ്വാസംമുട്ടലിനെ തുടർന്ന് സുഹൃത്തിനൊപ്പം ഷിഫ ബുറൈദ ക്ലിനിക്കിലെത്തി പരിശോധന നടത്തിയതിൽ ഹൃദയമിടിപ്പിൽ വിത്യാസം കണ്ടതിനെത്തുടർന്ന് കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

തുടർന്ന് ആഞ്ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയ നടത്തി വാർഡിൽ വിശ്രമിക്കുമ്പോഴായിരുന്നു മരണം. കഴിഞ്ഞ 20 വർഷത്തോളമായി സഹോദരനോടൊപ്പം ബുറൈദയിൽ ബിസിനസ് നടത്തി വരികയായിരുന്നു. രണ്ടു വർഷത്തിലേറെയായി നാട്ടിൽ നിന്ന് വന്ന ശരീഫ് നാട്ടിൽ അവധിയിലുളള സഹോദരൻ തിരിച്ചെത്തിയാലുടൻ നാട്ടിൽ പോകുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയായിരുന്നു. നാട്ടിലും സൗദിയിലുമുള്ള സാമൂഹിക സേവനപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം.

പിതാവ്:സഹീദ്, മാതാവ്: ഫാത്തിമ ബീവി, ഭാര്യ: സിത്താര, മക്കൾ: ഫിദ, ഫറ. കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു. മരണാന്തര നടപടിക്രമങ്ങൾക്കായി കെ.എം.സി.സി പ്രസിഡന്റ് ജംഷീർ മങ്കട, വെൽഫയർ വിങ് കൺവീനർ സിദ്ധീഖ് തുവ്വൂർ എന്നിവർ രംഗത്തുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A native of Alappuzha Punnapra died in Buraidah
Next Story