Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലപ്പുഴ സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
ആലപ്പുഴ സ്വദേശി റിയാദിൽ നിര്യാതനായി
cancel
camera_alt

ഡിനു പ്രദീപ് 

റിയാദ്: ആലപ്പുഴ അവലൂക്കുന്ന് സ്വദേശി ഡിനു പ്രദീപ് (42) റിയാദ് നസ്രിയയിലുള്ള താമസ സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു. അൽ യസ്‌റ കോൺട്രാക്ടിങ് കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നു. അവലൂക്കുന്ന് ഐക്യഭാരതം മട്ടത്തുപറമ്പിൽ പരേതനായ പ്രദീപിന്റെയും കുസുമലതയുടെയും മകനാണ്.

ഭാര്യ: സുനിത, മക്കൾ: നന്ദന, വൃന്ദ, അമൃത (വിദ്യാർഥികൾ). മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. കെ.എം.സി.സി ജീവകാരുണ്യ വിഭാഗം കൺവീനർ സിദ്ധീഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു. ഡിനു പ്രദീപിന്റെ അകാല വേർപാടിൽ റിയാദ് ഈസ്റ്റ് വെനീസ് അസോസിയേഷൻ അനുശോചിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A native of Alappuzha passed away in Riyadh
Next Story