Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആലപ്പുഴ സ്വദേശിനി...

ആലപ്പുഴ സ്വദേശിനി അൽഹസ്സയിൽ ഹൃദയാഘാതംമൂലം മരിച്ചു

text_fields
bookmark_border
Alhassa
cancel
camera_alt

ന​സീ​മ

അ​ൽ​ഹ​സ്സ: സ​ന്ദ​ർ​ശ​ക​വി​സ​യി​ൽ മ​ക​നെ​യും കു​ടും​ബ​ത്തെ​യും കാ​ണാ​ൻ എ​ത്തി​യ മ​ല​യാ​ളി വ​നി​ത അ​ൽ​ഹ​സ്സ​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. ആ​ല​പ്പു​ഴ ചെ​മ്പ​ക​ശ്ശേ​രി​ൽ പു​ര​യി​ടം വ​ട്ട​യാ​ൽ വാ​ർ​ഡ് സ്വ​ദേ​ശി​നി ന​സീ​മ മു​ഹ​മ്മ​ദ് കു​ഞ്ഞാ​ണ് (62) മ​ര​ണ​പ്പെ​ട്ട​ത്.

അ​ൽ​ഹ​സ്സ​യി​ലു​ള്ള മ​ക​ൻ മു​നീ​റി​ന്റെ കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ക്കാ​ൻ വി​സി​റ്റി​ങ് വി​സ​യി​ൽ ര​ണ്ടു​മാ​സം മു​മ്പാ​ണ് നാ​ട്ടി​ൽ​നി​ന്ന് എ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി ദ​മ്മാം സി​റ്റി​യു​ടെ മു​ൻ മേ​ഖ​ല സെ​ക്ര​ട്ട​റി ഹാ​രി​സി​ന്റെ ഭാ​ര്യ​മാതാ​വാ​ണ്.

ഭൗ​തി​ക​ശ​രീ​രം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ ന​വ​യു​ഗം അ​ൽ​ഹ​സ്സ മേ​ഖ​ല സെ​ക്ര​ട്ട​റി ഉ​ണ്ണി മാ​ധ​വ​ത്തി​ന്റെ​യും കേ​ന്ദ്ര ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി ഷാ​ജി മ​തി​ല​ക​ത്തി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ഭ​ർ​ത്താ​വ്: മു​ഹ​മ്മ​ദ് കു​ഞ്ഞ്. മ​ക്ക​ൾ: മു​നീ​ർ മു​ഹ​മ്മ​ദ് (സൗ​ദി), മു​നീ​ഷ. മ​രു​മ​ക്ക​ൾ: സു​മ​യ്യ (സൗ​ദി), പു​ത്തൂ​ർ ഹാ​രി​സ് അ​ബ്ദു​ൽ ഷു​ക്കൂ​ർ മാ​ന്നാ​ർ (ഖ​ത്ത​ർ). ന​സീ​മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ന​വ​യു​ഗം കേ​ന്ദ്ര ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit newsAlhassa
News Summary - A native of Alappuzha died of a heart attack in Alhassa
Next Story