Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടൂർ സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
mohanan death
cancel
camera_alt

മോഹനൻ

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന്​ റിയാദിലെ ശുമൈസി ആശുപത്രിയിൽ പ്രവേശിപ്പിച്ച അടൂർ സ്വദേശി മരിച്ചു. പത്തനംതിട്ട അടൂർ സ്വദേശി സൗപർണികയിൽ മോഹനൻ (65) ആണ് മരിച്ചത്.

വർഷങ്ങളായി സൗദിയിലുള്ള മോഹനൻ സ്വകാര്യ കമ്പനിയിൽ ഇലക്ട്രീഷനായി ജോലി ചെയ്യുകയായിരുന്നു. മൂന്നു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്.

പിതാവ്: പി.എം. വാസു, മാതാവ്: പി.കെ. സരസമ്മ, ഭാര്യ: വത്സല, മക്കൾ: അഞ്ചു മോഹൻ, അനഘ മോഹൻ.

മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾക്ക് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ചെയർമാൻ സിദ്ദിഖ് തൂവൂർ, വൈസ് ചെയർമാൻ മഹബൂബ് ചെറിയ വിളപ്പ്, കൊല്ലം ജില്ല സെക്രട്ടറി ഫിറോസ് ഖാൻ കൊട്ടിയം എന്നിവർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A native of Adoor, he died in Riyadh
Next Story