Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ലാസ്​റ്റിക്...

പ്ലാസ്​റ്റിക് ഷീറ്റുകൊണ്ട്​​ നിർമിച്ച ചുവർചിത്രം ഗിന്നസ് ബുക്കിൽ

text_fields
bookmark_border
ഗി​ന്ന​സ് ബു​ക്കി​ൽ ഇ​ടം​നേ​ടി​യ ജി​ദ്ദ കോ​ർ​ണി​ഷി​ൽ പ്ലാ​സ്​​റ്റി​ക് ഷീ​റ്റ് കൊ​ണ്ട്​​ നി​ർ​മി​ച്ച  ചു​വ​ർ​ചി​ത്രം
cancel
camera_alt

ഗി​ന്ന​സ് ബു​ക്കി​ൽ ഇ​ടം​നേ​ടി​യ ജി​ദ്ദ കോ​ർ​ണി​ഷി​ൽ പ്ലാ​സ്​​റ്റി​ക് ഷീ​റ്റ് കൊ​ണ്ട്​​ നി​ർ​മി​ച്ച

ചു​വ​ർ​ചി​ത്രം

ജി​ദ്ദ: ജി​ദ്ദ കോ​ർ​ണി​ഷി​ൽ പ്ലാ​സ്​​റ്റി​ക് ഷീ​റ്റ് ഉ​പ​യോ​ഗി​ച്ച്​ നി​ർ​മി​ച്ച ചു​വ​ർ​ചി​ത്രം ഗി​ന്ന​സ് ബു​ക്കി​ൽ ഇ​ടം​നേ​ടി. 383 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ ജി​ദ്ദ മു​നി​സി​പ്പാ​ലി​റ്റി​യാ​ണ്​ കോ​ർ​ണി​ഷ്​ റോ​ഡി​ലെ അ​ൽ​ഹം​റ​യി​ൽ പ്ലാ​സ്​​റ്റി​ക് ഷീ​റ്റ് കൊ​ണ്ട് ഏ​റ്റ​വും വ​ലി​യ ചു​വ​ർ​ചി​ത്രം നി​ർ​മി​ച്ച​ത്. വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ട്ട സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ എ​ട്ട്​ മാ​സ​മെ​ടു​ത്ത്​ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​യാ​യ ഖ​ലൂ​ദ് അ​ൽ​ഫ​ദ്‌​ലി​യാ​ണ്​ ചു​വ​ർ​ചി​ത്രം പൂ​ർ​ത്തി​യാ​ക്കി​യ​ത്​. നാ​ലു​ല​ക്ഷം പ്ലാ​സ്​​റ്റി​ക് ക​വ​റു​ക​ളാ​ണ് പെ​യി​ൻ​റി​ങ് ഉ​പ​യോ​ഗി​ച്ച് രൂ​പ​ക​ൽ​പ​ന ചെ​യ്​​ത​ത്​. മു​നി​സി​പ്പാ​ലി​റ്റി​ക്ക് കീ​ഴി​ലെ​ ജ​ന​റ​ൽ അ​ഡ്​​മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് സോ​ഷ്യ​ൽ റെ​സ്‌​പോ​ൺ​സി​ബി​ലി​റ്റി സം​രം​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ഈ ​ചു​വ​ർ​ചി​ത്രം.

ക​ലാ​സൃ​ഷ്​​ടി​ക​ളി​ൽ പ്ലാ​സ്​​റ്റി​ക് പു​ന​രു​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കേ​ണ്ട​തി​​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം ജ​ന​ങ്ങ​ളി​ൽ വ​ള​ർ​ത്തു​ക, പ​രി​സ്ഥി​തി​യു​മാ​യു​ള്ള ക​ല​യു​ടെ ബ​ന്ധം ഊ​ന്നി​പ്പ​റ​യു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യ​മെ​ന്ന്​ ജി​ദ്ദ മു​നി​സി​പ്പാ​ലി​റ്റി സോ​ഷ്യ​ൽ റെ​സ്‌​പോ​ൺ​സി​ബി​ലി​റ്റി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ എ​ൻ​ജി. ഹ​ത്താ​ൻ ബി​ൻ ഹാ​ഷിം ഹ​മൂ​ദ്​ പ​റ​ഞ്ഞു. പാ​രി​സ്ഥി​തി​ക മാ​ലി​ന്യ​ങ്ങ​ൾ പു​ന​രു​പ​യോ​ഗം ചെ​യ്യാ​നും ക​ലാ​സൃ​ഷ്​​ടി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ അ​തി​ൽ​നി​ന്ന് പ്ര​യോ​ജ​നം നേ​ടാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ ഇ​ത് ആ​വ​ശ്യ​പ്പെ​ടു​ന്നു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും പി​ന്തു​ണ​ക്കു​ന്ന​തി​നും സ​മൂ​ഹ​ത്തി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​​ന്റെ സം​സ്​​കാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും യു​വാ​ക്ക​ളു​ടെ ഊ​ർ​ജം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും അ​വ​രെ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നും ല​ക്ഷ്യം​വെ​ച്ചാ​ണി​തെ​ന്നും എ​ൻ​ജി. ഹ​ത്താ​ൻ പ​റ​ഞ്ഞു.

ജൂ​ണി​ലാ​ണ്​ ജി​ദ്ദ മേ​യ​ർ സ്വാ​ലി​ഹ് ബി​ൻ അ​ലി അ​ൽ​തു​ർ​ക്കി 383 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ൽ പ്ലാ​സ്​​റ്റി​ക് ഷീ​റ്റ് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ഏ​റ്റ​വും വ​ലി​യ ചു​വ​ർ​ചി​ത്രം കോ​ർ​ണി​ഷ്​ റോ​ഡി​ലെ അ​ൽ​ഹം​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mural PaintingGuinness BookSaudi Arabia
News Summary - A mural made of plastic sheets is in the Guinness Book of Records
Next Story