Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2026 5:22 PM IST Updated On
date_range 15 July 2026 5:22 PM ISTമദീനയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു
text_fieldsbookmark_border
camera_alt
മദീനയിൽ വാഹനത്തിന് തീപിടിച്ചപ്പോൾ, സിവിൽ ഡിഫൻസ് തീയണയ്ക്കുന്നു
മദീന: സൗദി അറേബ്യയിലെ മദീനയിലുള്ള അൽ ഖസ്‌വ ജനവാസ മേഖലയിൽ വാഹനത്തിലുണ്ടായ തീപിടിത്തം മദീന സിവിൽ ഡിഫൻസ് വിഭാഗം വിജയകരമായി അണച്ചു. അപകടത്തിൽ ആർക്കും പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മദീന ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
തീപിടിത്തമുണ്ടായ ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ അതിവേഗം രക്ഷാപ്രവർത്തനം നടത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കുകയായിരുന്നു. അപകടകാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട ഔദ്യോഗിക അന്വേഷണവും തുടർ നിയമനടപടികളും അധികൃതർ ഇതിനകംതന്നെ പൂർത്തിയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

