അനുസ്മരണ യോഗം സംഘടിപ്പിച്ചു
text_fieldsജിദ്ദ കെ.എം.സി.സി വടകര മണ്ഡലം കമ്മിറ്റി അനുസ്മരണ പരിപാടി ഇബ്രാഹിം കൊല്ലി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോറോത്ത് അമ്മദ് ഹാജി, സൈതുബി തങ്ങൾ എന്നിവരെ അനുസ്മരിച്ചു.മാതൃകജീവിതംകൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ, ഒരുനാടിെൻറ സ്നേഹസ്മരണകളിൽ നിറഞ്ഞുനിൽക്കുന്ന ആദരണീയ വ്യക്തിത്വങ്ങളായിരുന്നു ഇരുവരുമെന്ന് അനുസ്മരണ സദസ്സ് വിലയിരുത്തി.
കോഴിക്കോട് ജില്ല കെ.എം.സി.സി വൈസ് പ്രസിഡൻറ് ഇബ്രാഹിം കൊല്ലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.ടി.കെ. അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി. ഹാരിസ്, താഹിർ തങ്ങൾ, പി.ടി. റഷീദ്, ആർ.കെ. തഹ്ദീർ, ടി.കെ.കെ. ഷാനവാസ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജലീൽ മുക്കോലക്കൽ സ്വാഗതവും ട്രഷറർ നസീർ മച്ചിങ്ങൽ നന്ദിയും പറഞ്ഞു.

