Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
cancel
camera_alt

വ​നി​താ അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ മെ​ഡി​ക്ക​ൽ ദാ​റ​സ്സി​ഹ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ദ​മ്മാം ഘ​ട​കം ഒ​രു​ക്കി​യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

ദമ്മാം: വിവിധ രാജ്യക്കാരുള്ള ദമ്മാമിലെ വനിത അഭയകേന്ദ്രത്തിൽ ദാറുസ്സിഹ മെഡിക്കൽ സെന്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് ഒരുക്കി.

പ്രവാസി വെൽഫെയർ ദമ്മാം ഘടകവുമായി ചേർന്ന് നടത്തിയ ക്യാമ്പിൽ 110 പേർ സേവനം പ്രയോജനപ്പെടുത്തി. അഭയകേന്ദ്രം അധികാരികൾ സാമൂഹിക പ്രവർത്തകൻ മണിക്കുട്ടൻ മുഖേന ആവശ്യപ്പെട്ടതിനെ തുടർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഡോ. അലാ ആദം, അംജാദ് റിനി, സൈനബ്, റൊവാൻ, റിഷാദ് എന്നിവരടങ്ങിയ മെഡിക്കൽ ടീമിന് പുറമെ പ്രവാസി വെൽഫെയർ വനിതാ വളന്റിയർമാരായ ഹാജർ ഇസ്മാഈൽ, ഫാത്തിമ അഫ്ര, ജസീറ ഫൈസൽ എന്നിവരും ക്യാമ്പിൽ സേവനമനുഷ്ഠിച്ചു. ബംഗ്ലാദേശ്, ഇത്യോപ്യ തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ താമസിക്കുന്ന കേന്ദ്രത്തിൽ സാമൂഹിക പ്രവർത്തകരുടെ നിരന്തര ഇടപെടൽ കാരണം നിലവിൽ ഇന്ത്യക്കാർ ആരുമില്ലെന്ന് അഭയകേന്ദ്രം ഓഫീസർ അബ്ദുറഹ്മാൻ അൽ-ഹമ്മാദി അറിയിച്ചു. ദാറുസ്സിഹ ബി.ഡി.ഒ സുനിൽ മുഹമ്മദ്, മണിക്കുട്ടൻ, ഫൈസൽ കുറ്റിയാടി, ഷബീർ ചാത്തമംഗലം തുടങ്ങിയവർ സംബന്ധിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A medical camp was organized
Next Story