നിരോധിത ഗുളിക ലഗേജിൽപ്പെട്ട് യു.പി സ്വദേശി ജയിലിലായി; രക്ഷകനായി മലയാളി സാമൂഹിക പ്രവർത്തകൻ
text_fieldsഇസ്തിയാർ അഹമ്മദ് ഖാൻ മലയാളി സാമൂഹികപ്രവർത്തകൻ റഹീം തിരൂരിനോടൊപ്പം
റിയാദ്: അറിയാതെ പറ്റിപ്പോയ പിഴവിെൻറ പേരിൽ സൗദി ജയിലിലായിപ്പോയ ഉത്തർപ്രദേശ് സ്വദേശി ഇസ്തിയാർ അഹമ്മദ് ഖാന് തുണയായി മലയാളി സാമൂഹിക പ്രവർത്തകൻ. ഹാഇലിലേക്ക് യാത്ര തിരിക്കുന്നതിനിടെ എയർപോർട്ടിലെ ലഗേജ് പരിശോധനയിലാണ് ഇദ്ദേഹത്തിൽനിന്ന് സൗദിയിൽ നിരോധിച്ച വിഭാഗത്തിൽപ്പെട്ട ഗുളികകൾ കണ്ടെടുത്തതും തുടർന്ന് ജയിലിലടച്ചതും.
യാത്രയ്ക്കായി പെട്ടി പാക്ക് ചെയ്യുന്നതിനിടെ ഭാര്യയുടെ പിതാവ് സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ അബദ്ധത്തിൽ ലഗേജിൽ അകപ്പെടുകയായിരുന്നു എന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. നിരപരാധിത്വം പൊലീസിനെയും കോടതിയെയും എങ്ങനെ ബോധ്യപ്പെടുത്തുമെന്നറിയാതെ പ്രയാസത്തിലായ ഇയാളുടെ വിഷയം, മറ്റൊരു യു.പി സ്വദേശി വഴിയാണ് റിയാദിലെ സാമൂഹിക പ്രവർത്തകനായ റഹീം തിരൂരിെൻറ ശ്രദ്ധയിൽപ്പെടുന്നത്.
തുടർന്ന് അദ്ദേഹം നടത്തിയ നിരന്തരമായ നിയമപോരാട്ടങ്ങൾക്കൊടുവിൽ യാഥാർത്ഥ്യം കോടതിയെ ബോധ്യപ്പെടുത്താൻ സാധിച്ചു. ഇതോടെ ഇസ്തിയാർ അഹമ്മദ് ഖാെൻറ പേരിലുണ്ടായിരുന്ന ശിക്ഷാ നടപടികൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലെത്തിയിരിക്കുകയാണ്.
ഗൾഫ് രാജ്യങ്ങളിലേക്ക് വരുന്ന എല്ലാ പ്രവാസികളും ലഗേജിൽ എന്തൊക്കെ വസ്തുക്കളുണ്ടെന്ന് കൃത്യമായി ഉറപ്പുവരുത്തണമെന്ന് ഈ സംഭവം ചൂണ്ടിക്കാട്ടി റഹീം തിരൂർ ഓർമിപ്പിച്ചു. ഗൾഫിൽ നിരോധനമുള്ള മരുന്നുകളും ഗുളികകളും പരമാവധി ലഗേജിൽ കരുതുന്നത് ഒഴിവാക്കണം. സ്വന്തം ആവശ്യത്തിന് കഴിക്കുന്ന മരുന്നുകളാണെങ്കിൽപോലും അതിെൻറ കൃത്യമായ മെഡിക്കൽ രേഖകളും പ്രിസ്ക്രിപ്ഷനും കൈവശം വെയ്ക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

