Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മക്കയിൽ മലയാളി നഴ്‌സ്‌ നിര്യാതയായി

text_fields
bookmark_border
മക്കയിൽ മലയാളി നഴ്‌സ്‌ നിര്യാതയായി
cancel

മക്ക: തലവേദനയെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി നഴ്​സ് മക്കയിൽ മരിച്ചു.​ സ്വകാര്യ ആശുപത്രിയായ മക്ക മെഡിക്കൽ സെൻററിൽ സ്​റ്റാഫ് നഴ്‌സായ കോഴിക്കോട് മാവൂർ സ്വദേശിനി കൊടക്കാട്ടകത്ത് അസ്‌ന (29) ആണ്​ ശനിയാഴ്​ച രാവിലെ 10-ന്​ മക്കയിലെ അൽനൂർ ആശുപത്രിയിൽ മരിച്ചത്​.

തലവേദനയെ തുടർന്ന് വെള്ളിയാഴ്​ച വൈകീട്ടാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ഇന്ന് പുലർച്ചെ ആരോഗ്യ സ്ഥിതി വഷളായതോടെ അൽനൂർ ആശുപത്രിയിലേക്ക് മറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

മക്കയിൽ സെയിൽസ് മാനായി ജോലി ചെയ്യുന്ന നൗഷാദ് ആണ് ഭർത്താവ്. 20 ദിവസം മാത്രം പ്രായമായ ഒരു കുഞ്ഞടക്കം രണ്ട് ആൺകുട്ടികൾ ഉണ്ട്. നുവൈസർ, മുഹമ്മദ് എന്നിവരാണ് മക്കൾ. പരേതയായ കൊടക്കാട്ടകത്ത് കോയക്കുട്ടിയുടെ മകളാണ്. ഉമ്മ കദീജ മക്കയിൽ ഉണ്ട്. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം മക്കയിൽ ഖബറടക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story