Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ ബാഹയിൽ കാണാതായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
അൽ ബാഹയിൽ കാണാതായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി
cancel

അബഹ: നാട്ടിൽനിന്നെത്തി ഏതാനും ദിവസത്തിന് ശേഷം കാണാതായ മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി. അൽ ബാഹ പ്രവിശ്യയിലെ മന്ദഖിൽ അഞ്ച് ദിവസം മുമ്പ് കാണാതായ തിരുവനന്തപുരം സ്വദേശിയും നിലവിൽ കൊല്ലം കരുനാഗപ്പള്ളിയിൽ താമസക്കാരനുമായ സനോജ് സകീറിന്‍റെ (37) മൃതദേഹം മന്ദഖിലെ ഒരു വെള്ളക്കെട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. ഇവിടെ സബ്ത്തുൽ ആല എന്ന സ്ഥലത്തെ ഒരു മീൻകടയിൽ ജോലിക്ക് പുതിയ വിസയിൽ എത്തിയതായിരുന്നു.

കുറച്ചുദിവസം കഴിഞ്ഞപ്പോൾ ചെറിയ മാനസിക അസ്വസ്ഥകൾ പ്രകടിപ്പിച്ചിരുന്നു. ജൂലൈ 28ന് പുലർച്ചെ മൂന്നിന് മുറിയിൽനിന്നു ഇറങ്ങിപ്പോയി. പിന്നീട് ഒരു വിവരവുമില്ലായിരുന്നു. പരിസരപ്രദേശങ്ങളിൽ എല്ലാം തിരച്ചിൽ നടത്തുകയും ഫോട്ടോ സഹിതം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിട്ടും ഒരു വിവരവും ലഭിച്ചിരുന്നില്ല. അതിനിടയിലാണ് ആഗസ്റ്റ് ഒന്നിന് വൈകീട്ട് വെള്ളക്കെട്ടിൽ മൃതദേഹം കണ്ടത്. മൃതദേഹം ഇപ്പോൾ മന്ദഖ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A Malayali missing in Al Baha was found dead
Next Story