Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാത്രക്കിടയിൽ...

യാത്രക്കിടയിൽ പാസ്​പോർട്ട് നഷ്​ടപ്പെട്ട മലയാളി രണ്ടര ദിവസം എയർപോർട്ടിൽ കുടുങ്ങി

text_fields
bookmark_border
യാത്രക്കിടയിൽ പാസ്​പോർട്ട് നഷ്​ടപ്പെട്ട മലയാളി രണ്ടര ദിവസം എയർപോർട്ടിൽ കുടുങ്ങി
cancel

റിയാദ്: നാട്ടിലേക്കുള്ള യാത്രക്കിടെ പാസ്​പോർട്ട്​ കാണാതായ മലയാളി രണ്ടര ദിവസം റിയാദിലെ വിമാനത്താവളത്തിൽ കുടുങ്ങി. ദമ്മാമിൽ നിന്ന്​ അവധിക്ക്​ പോകാൻ പുറപ്പെട്ട മലപ്പുറം സ്വദേശിയാണ്​ റിയാദ്​ കിങ് ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ കുടുങ്ങിയത്​. സാമൂഹിക പ്രവർത്തക​െൻറ ഇടപെടലിനാൽ രണ്ടര ദിവസത്തിന്​ ശേഷം മോചിതനായി.

കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ദമ്മാമിൽ നിന്ന് റിയാദ് വഴി നാട്ടിലേക്ക് യാത്ര പ്ലാൻ ചെയ്​ത​ ഇദ്ദേഹം ദമ്മാമിൽ നിന്ന്​ റിയാദിൽ വിമാനം ഇറങ്ങിയ ശേഷം കോഴിക്കോ​േട്ടക്ക്​ പോകാൻ അന്താരാഷ്​ട്ര ടെർമിനലിൽ വിമാനം കാത്തിരിക്കുേമ്പാഴാണ്​ പാസ്പോർട്ട്​ കൈയ്യി​ലില്ലെന്ന്​ അറിയുന്നത്​.

ദമ്മാം വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്കും നാട്ടിലേക്കുമുള്ള ബോർഡിങ്‌ പാസുകൾ ലഭിച്ചിരുന്നു. റിയാദ് ​െഡാമസ്​റ്റിക് ടെർമിനലിൽ ഇറങ്ങി അവിടെ നിന്നും ഇൻറർനാഷനൽ ടെർമിനലിൽ എത്തി ബോർഡിങ്‌ പരിശോധനയും എമിഗ്രേഷൻ പരിശോധനയും കഴിഞ്ഞു വിമാനത്തിനായുള്ള കാത്തിരിപ്പിനിടയിലാണ്​ പാസ്പോർട്ട്​ നഷ്​ടപ്പെട്ടത്​.

ടോയ്‌ലറ്റിൽ പോകാനായി ലാപ്ടോപ് ബാഗിൽ പാസ്പോർട്ട്‌ വെക്കുകയായിരുന്നെന്ന്​ ഇ​ദ്ദേഹം പറയുന്നു. എന്നാൽ ബാഗ് മാറി മാറ്റാരുടെയെങ്കിലും ബാഗിലാകാം വെച്ചത്​ എന്നാണ് ജീവനക്കാർ പറയുന്നത്​. അവിടെയുണ്ടായിരുന്ന മുഴുവൻ യാത്രക്കാരോടും അന്വേഷിച്ചെങ്കിലും പാസ്പോർട്ട്‌ കണ്ടെത്താനായില്ല. ബോർഡിങ്‌ നൽകിയെങ്കിലും പാസ്​ പോർട്ടില്ലാത്തതിനാൽ യാത്രക്കാരനെ കൊണ്ടുപോകൻ കഴിയത്ത വിവരം എയർപോർട്ട്​ അധികൃതരെ അറിയിച്ച്​ വിമാനം പോയി. എമിഗ്രേഷൻ കഴിഞ്ഞതിനാൽ വിമാനത്താവളത്തിന് പുറത്തിറങ്ങാൻ നിയമം അനുവദിക്കാത്ത സാഹചര്യത്തിൽ അവിടെ തന്നെ കുടുങ്ങിപ്പോവുകയായിരുന്നു.

വിവരമറിഞ്ഞ കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂർ വിഷയത്തിൽ ഇടപെടുകയും വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട്​ ഇയാളെ പുറത്തിറക്കാൻ ശ്രമം നടത്തുകയും ചെയ്​തു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ നേരിട്ട് വിഷയം ബോധിപ്പിച്ചു വിമാനത്താവളത്തിൽ എത്തിച്ചു യാത്രക്കാരനെ രണ്ടര ദിവസത്തിന് ശേഷം ശനിയാഴ്ച രാത്രിയോടുകൂടി മോചിപ്പിക്കുകയായിരുന്നു.

പാസ്പോർട്ട്‌ നഷ്​ടപ്പെട്ടതിനെക്കുറിച്ചു കൂടുതൽ അന്വേഷണം നടക്കുമെന്നും മറ്റാരെങ്കിലും പാസ്പോർട്ട്‌ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നറിയാൻ വിമാനത്താവള അധികൃതർ അനേഷണം നടത്തുന്നുണ്ടെന്നും സിദ്ദിഖ് തൂവൂർ​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passport
News Summary - A Malayalee who lost his passport was stranded at the airport for two and a half days
Next Story