Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ നിന്ന്​...

സൗദിയിൽ നിന്ന്​ അവധിക്ക്​ പോയ മലയാളി ഫുട്​ബാൾ താരം നാട്ടിൽ മരിച്ചു

text_fields
bookmark_border
സൗദിയിൽ നിന്ന്​ അവധിക്ക്​ പോയ മലയാളി ഫുട്​ബാൾ താരം  നാട്ടിൽ മരിച്ചു
cancel

ദമ്മാം: ദമ്മാമിലെ പ്രമുഖ പ്രവാസി ഫുട്​ബാൾ കളിക്കാരനും തൃശൂർ കൊടകര പേരാമ്പ്ര സ്വദേശിയുമായ ദിലീഷ്​ ദേവസ്യ (28) നാട്ടിൽ നിര്യാതനായി. അവധിക്ക്​ നാട്ടിലെത്തി രണ്ടാം ദിവസമാണ്​ ഹൃദയാഘാതം മൂലം മരണം​. നാലുമാസത്തെ അവധിക്കായി തിങ്കളാഴ്ച്ചയാണ് ദിലീഷ് നാട്ടിലേക്ക് പോയത്. വീട്ടിൽ ക്വാറൻറീനിൽ കഴിയവേ ചൊവ്വാഴ്ച്ച അർധ രാത്രിയോടെയാണ് ഹൃദയാഘാതമുണ്ടായതും ഉടൻ മരണം സംഭവിച്ചതും. കോവിഡ് ടെസ്​റ്റ്​ ഫലം നെഗറ്റീവായിരുന്നു.

ദമ്മാം അൽഖോബാറിലെ തുഖ്ബയിൽ വർക്ക്​ ഷോപ്പ്​ ജീവനക്കാരനായിരുന്നു. പരേതനായ ചുക്രിയൻ ദേവസ്യ-ലിസി ദമ്പതികളുടെ മകനായ ദിലീഷ് അഞ്ച് വർഷമായി അൽഖോബാറിൽ പ്രവാസിയാണ്. ബെൽവിൻ ഏക സഹോദരനാണ്. മാതൃസഹോദരി ഭർത്താവ്​ ബെന്നി തുഖ്ബയിലുണ്ട്​. ദമ്മാമിലെ പ്രവാസി ഫുട്​ബാൾ ക്ലബായ ഇ.എം.എഫ് റാക്കയുടെ കളിക്കാരനായ ദിലീഷ് ത​െൻറ കളിയഴക് കൊണ്ടും ഹൃദ്യമായ പെരുമാറ്റം മൂലവും എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു.

ദമ്മാമിലെ കാൽപന്ത് പ്രേമികൾക്ക് ദിലീഷി​െൻറ ആകസ്മിക വിയോഗം ഉൾക്കൊളളാനാവാത്തതായി മാറി. ദിലീഷി​െൻറ വിയോഗം കണ്ണുനീർ കൊണ്ട് മാത്രമേ ഉൾകൊള്ളാനാവൂവെന്നും ദമ്മാമിലെ ഫുട്​ബാൾ മേഖലക്ക് ദിലേഷ് നൽകിയ നിമിഷങ്ങൾ എന്നും അവിസ്മരണീയമായി നിലനിൽക്കുമെന്നും ദമ്മാം ഇന്ത്യൻ ഫുട്​ബാൾ അസോസിയേഷൻ (ഡിഫ) അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi deathKerala News
News Summary - A Malayalee footballer who went on leave from Saudi Arabia has died at home
Next Story