Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചൊ​വ്വാ​ഴ്​​ച​യും വ​ൻ...

ചൊ​വ്വാ​ഴ്​​ച​യും വ​ൻ വ്യോ​മാ​ക്ര​മ​ണ ശ്ര​മം; സുൽഫി പട്ടണത്തിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു

text_fields
bookmark_border
ചൊ​വ്വാ​ഴ്​​ച​യും വ​ൻ വ്യോ​മാ​ക്ര​മ​ണ ശ്ര​മം; സുൽഫി പട്ടണത്തിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു
cancel
camera_alt

പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ വക്താ​വ് മേ​ജ​ർ ജ​ന​റ​ൽ തു​ർ​ക്കി അ​ൽ മാ​ലി​ക്കി

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ചൊ​വ്വാ​ഴ്ച ന​ട​ന്ന വ​ൻ വ്യോ​മാ​ക്ര​മ​ണ ശ്ര​മ​ങ്ങ​ളെ പ്ര​തി​രോ​ധ സേ​ന വി​ജ​യ​ക​ര​മാ​യി പ​രാ​ജ​യ​പ്പെ​ടു​ത്തി. റി​യാ​ദ്, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ (ഈ​സ്റ്റേ​ൺ പ്ര​വി​ശ്യ) എ​ന്നി​വ ല​ക്ഷ്യ​മി​ട്ടെ​ത്തി​യ ഒ​രു ബാ​ലി​സ്റ്റി​ക് മി​സൈ​ലും അ​ഞ്ച് ഡ്രോ​ണു​ക​ളു​മാ​ണ് സൈ​ന്യം വെ​ടി​വെ​ച്ചി​ട്ട​ത്. ആ​ക്ര​മ​ണ നീ​ക്ക​ങ്ങ​ൾ​ക്കി​ടെ ഒ​രു ഡ്രോ​ൺ സു​ൽ​ഫി പ​ട്ട​ണ​ത്തി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ പ​തി​ച്ചു. റി​യാ​ദി​ൽ നി​ന്ന് 300 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സു​ൽ​ഫി പ​ട്ട​ണ​ത്തി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലാ​ണ് ഒ​രു ഡ്രോ​ൺ പ​തി​ച്ച​ത്. സ്ഫോ​ട​ന​ത്തി​ൽ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ഭാ​ഗി​ക​മാ​യ നാ​ശ​ന​ഷ്​​ട​ങ്ങ​ൾ സം​ഭ​വി​ച്ചെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ല്ല.

സി​വി​ൽ ഡി​ഫ​ൻ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ടി​യ​ന്ത​ര സു​ര​ക്ഷ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യെ ല​ക്ഷ്യ​മി​ട്ട് തൊ​ടു​ത്തു​വി​ട്ട മാ​ര​ക​ശേ​ഷി​യു​ള്ള ബാ​ലി​സ്​​റ്റി​ക് മി​സൈ​ലി​നെ ആ​കാ​ശ​ത്തു​വെ​ച്ച് ത​ന്നെ പ്ര​തി​രോ​ധ സേ​ന ത​ക​ർ​ത്തു. അ​ൽ ഖ​ർ​ജ് ഗ​വ​ർ​ണ​റേ​റ്റി​ന് കി​ഴ​ക്കാ​യി മൂ​ന്ന് ഡ്രോ​ണു​ക​ളും കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ ര​ണ്ട് ഡ്രോ​ണു​ക​ളും സൈ​ന്യം വെ​ടി​വെ​ച്ചി​ട്ടു. ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ൽ ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ് ഈ ​ആ​ക്ര​മ​ണ​ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ശൈ​ബ എ​ണ്ണ​പ്പാ​ട​ത്തി​ന് നേ​രെ വ​ന്ന 15 ഡ്രോ​ണു​ക​ളും റു​ബ്അ് അ​ൽ ഖാ​ലി​യി​ൽ വെ​ച്ച് ത​ക​ർ​ത്ത​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ വ​ക്താ​വ് മേ​ജ​ർ ജ​ന​റ​ൽ തു​ർ​ക്കി അ​ൽ മാ​ലി​ക്കി സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യ​ത്തി​െൻറ ത​ന്ത്ര​പ്ര​ധാ​ന​മാ​യ മേ​ഖ​ല​ക​ളെ​യും സി​വി​ലി​യ​ന്മാ​രെ​യും ല​ക്ഷ്യം വെ​ച്ചാ​യി​രു​ന്നു ഈ ​നീ​ക്ക​ങ്ങ​ളെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം ഭീ​ഷ​ണി​ക​ളെ ഉ​രു​ക്കു​മു​ഷ്​​ടി ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച​മ​ർ​ത്തു​മെ​ന്നും പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സാ​യു​ധ സേ​ന സ​ജ്ജ​മാ​ണെ​ന്നും മേ​ജ​ർ ജ​ന​റ​ൽ തു​ർ​ക്കി അ​ൽ മാ​ലി​ക്കി അ​റി​യി​ച്ചു.

അ​ടു​ത്തി​ടെ അ​ൽ ഖ​ർ​ജി​ലെ ലേ​ബ​ർ ക്യാ​മ്പി​ൽ ഡ്രോ​ൺ പ​തി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സു​ൽ​ഫി ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഡ്രോ​ൺ പ​തി​ക്കാ​നി​ട​യാ​യ​ത്​ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ കാ​ണു​ന്ന​ത്. മേ​ഖ​ല​യി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dron attackresidential areaAirstrikeAttempt
News Summary - A major airstrike attempt on Tuesday; a drone crashed in a residential area in the town of Zulfi
Next Story