കരൾ രോഗബാധിതനായ കൊല്ലം സ്വദേശി നിര്യാതനായി
text_fieldsജിദ്ദ: കരൾ രോഗം മൂലം മലയാളി സൗദിയിൽ മരിച്ചു. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിലെ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം ഇളമാട് നെട്ടയം തെറ്റിക്കാട് നാസില മൽസിലിൽ നൗഷാദാണ് (55) മരിച്ചത്. രണ്ടാഴ്ച മുമ്പ് ദർബ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിരുന്ന നൗഷാദിനെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് 10 ദിവസം മുമ്പാണ് ജിസാൻ പ്രിൻസ് മുഹമ്മദ് ബിൻ നാസാർ ആശുപത്രിയിലേക്ക് മാറ്റിയത്.
ഞായറാഴ്ച രാവിലെ ആരോഗ്യനില വഷളാകുകയും മരിക്കുകയുമായിരുന്നു. 30 വർഷമായി ജിസാന് സമീപം ദർബിൽ ഡ്രൈവറായിരുന്നു. നൗഷാദിന്റെ മരണ വിവരമറിഞ്ഞ് ജിദ്ദയിൽ ജോലിചെയ്യുന്ന സഹോദരൻ അബ്ദുൽ സത്താർ ജിസാനിൽ എത്തിയിട്ടുണ്ട്.
ജിസാൻ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമ നടപടികൾ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡൻറും ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമ സമിതി അംഗവുമായ ഷംസു പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. സൈനല്ലാബ്ദ്ദീന്റെയും ഫാത്തിമ ബീബിയുടെയും മകനാണ്. ഷൈലജയാണ് ഭാര്യ. മക്കൾ: നാസില, നൗഫി, നസി, മാഹിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

