Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരസ്പരം ഇഷ്ടപ്പെടുന്ന കേരളം

text_fields
bookmark_border
പരസ്പരം ഇഷ്ടപ്പെടുന്ന കേരളം
cancel

വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരുമായി നടത്തിയ കൂടിക്കാഴ്ച ഒരു സൗഹൃദ സന്ദർശനമായിരുന്നുവെന്നാണ് വാർത്തകളിൽനിന്ന് വ്യക്തമാകുന്നത്. ഈ കൂടിക്കാഴ്ചയ്ക്കു പിന്നിൽ മറ്റെന്തെങ്കിലും താൽപ്പര്യങ്ങളുണ്ടോ എന്ന് അനുമാനിക്കേണ്ടതില്ലെങ്കിലും, അതിനുശേഷം സുകുമാരൻ നായർ നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധേയമാണ്.

എല്ലാ മതവിഭാഗങ്ങളോടും തനിക്ക് ഇഷ്ടമാണെന്നും, അതിൽ കുറച്ചുകൂടി ഇഷ്ടം മുസ്‌ലിംകളോടാണെന്നുമായിരുന്നു അദ്ദേഹത്തിെൻറ വാക്കുകൾ. അതിെൻറ ആത്മാർത്ഥത പരിശോധിക്കുന്നതിനേക്കാൾ പ്രധാനം, പരസ്പരം ഇഷ്ടപ്പെടുന്നുവെന്നും ബഹുമാനിക്കുന്നുവെന്നും തുറന്നുപറയാൻ കഴിയുന്നൊരു സാമൂഹിക അന്തരീക്ഷം കേരളത്തിൽ രൂപപ്പെടുന്നു എന്ന കാര്യമാണ്.

ഇന്ന് ഇന്ത്യ കടന്നുപോകുന്ന സാഹചര്യത്തിൽ ഇതിന് ഏറെ പ്രസക്തിയുണ്ട്. കഴിഞ്ഞ പത്തു പതിനഞ്ച് വർഷത്തിനിടയിൽ ഹിന്ദു-മുസ്‌ലിം വിഭജനവും പരസ്പര അകൽച്ചയും രാഷ്ട്രീയത്തിെൻറ പ്രധാന ഉപകരണമായി മാറിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലെ ചർച്ചകൾ സൂചിപ്പിക്കുന്നത് ഇതിെൻറ അലയൊലികൾ കേരളത്തിലും എത്തുേമ്പാൾ നാം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട് എന്നാണ്.

വിവിധ സമുദായങ്ങൾക്കിടയിൽ വിശ്വാസം നിലനിർത്തേണ്ടത് സർക്കാരിെൻറയും സാമൂഹിക സംഘടനകളുടെയും മതനേതാക്കളുടെയും ഒരുപോലെയുള്ള ഉത്തരവാദിത്വമാണ്. കഴിഞ്ഞ സർക്കാരിെൻറ കാലത്ത്, മുസ്ലിം സമുദായത്തിന് സർക്കാർ അനധികൃതമായി പലതും നൽകുന്നു എന്ന ആരോപണം മറ്റൊരു സമുദായ നേതാവായ വെള്ളാപ്പള്ളിയിൽ നിന്ന് ഉയർന്നപ്പോൾ അതിന് മറുപടി പറയാൻ ബാധ്യതയുള്ള സർക്കാർ മൗനം പാലിച്ചത് കൂടുതൽ അപകടകരമായ ഒന്നായിരുന്നു.

ഈ നാട്ടിൽ ആരും അന്യവൽക്കരിക്കപ്പെടുന്നില്ലെന്നും, ഒരു സമുദായത്തിനും അനധികൃതമായി പ്രത്യേക പരിഗണന നൽകുന്നില്ലെന്നും സർക്കാർ വ്യക്തമാക്കേണ്ട സന്ദർഭമായിരുന്നു അത്. സർക്കാരിെൻറ മൗനം പലപ്പോഴും സമൂഹങ്ങൾക്കിടയിലെ സംശയങ്ങൾക്ക് വളമാകുന്നു. ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ സംശയത്തോടെ കാണുകയും പരസ്പര വിശ്വാസം തകരുകയും ചെയ്യുമ്പോൾ അതിെൻറ നഷ്ടം ഏതെങ്കിലും ഒരു സമുദായത്തിേൻറതല്ല; മറിച്ച് മുഴുവൻ സമൂഹത്തിേൻറതുമാണ്.അതുകൊണ്ടുതന്നെ കേരളത്തിലെ സമുദായ നേതാക്കൾക്ക് ഇന്ന് വലിയ ഉത്തരവാദിത്വമുണ്ട്. സ്വന്തം സമുദായത്തിെൻറ അവകാശങ്ങൾക്കായി സംസാരിക്കാനും സർക്കാരിനോട് ആവശ്യങ്ങൾ ഉന്നയിക്കാനും അവർക്ക് അവകാശമുണ്ട്. എന്നാൽ മറ്റൊരു സമുദായത്തെ അകറ്റിനിർത്തുന്ന വാക്കുകളോ ആരോപണങ്ങളോ സ്വന്തം ഭാഗത്തുനിന്ന് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. സ്വന്തം പക്ഷത്തുള്ളവരാണെങ്കിൽ പോലും, ഏതെങ്കിലും സമുദായത്തെ അധിക്ഷേപിക്കുന്നവരെ മാറ്റിനിർത്താൻ നേതാക്കൾക്ക് കഴിയണം.

അതുപോലെതന്നെ എല്ലാ സമുദായങ്ങളോടും ഒരേ നീതിയും ഒരേ സമീപനവുമാണ് ഉള്ളതെന്ന വിശ്വാസം ജനങ്ങളിൽ വളർത്താൻ സർക്കാരിനും സാധിക്കണം. ഒരു സമുദായത്തിനെതിരെ അന്യായമായ ആരോപണം ഉയർന്നാൽ അതിനെ തിരുത്താനും, മറ്റൊരു സമുദായത്തെ ലക്ഷ്യമിട്ടുള്ള വിദ്വേഷപ്രചാരണങ്ങളെ നിയമപരമായി നേരിടാനും സർക്കാരിന് ബാധ്യതയുണ്ട്.വ്യത്യസ്ത മതങ്ങളിലും സമുദായങ്ങളിലുംപ്പെട്ടവർ പരസ്പരം സംസാരിച്ചും സഹകരിച്ചും സൗഹൃദത്തോടെ ജീവിച്ചും പോന്ന വൈവിധ്യമാണ് കേരളത്തിെൻറ വലിയ സമ്പത്ത്. അത് നഷ്ടപ്പെടാൻ അനുവദിക്കരുത്. പരസ്പരം ഇഷ്ടപ്പെടേണ്ടതില്ലെന്ന് ചിലർ പഠിപ്പിക്കുന്ന ഈ കാലത്ത്, പരസ്പരം ഇഷ്ടപ്പെടാൻ കഴിയുന്ന ഒരു സമൂഹത്തെ നിലനിർത്താൻ നമുക്ക് സാധിക്കണം. അഭിപ്രായവ്യത്യാസങ്ങളും രാഷ്ട്രീയ വിയോജിപ്പുകളും ഉണ്ടാകാമെങ്കിലും അതിെൻറ പേരിൽ മനുഷ്യർക്കിടയിലെ പരസ്പരവിശ്വാസം തകരരുത്.

മനുഷ്യരെ പരസ്പരം അകറ്റുന്ന കേരളമല്ല, മറിച്ച് പരസ്പരം മനസ്സിലാക്കുന്ന കേരളമാണ് നമുക്കാവശ്യം. അതിനായി സർക്കാരും സമുദായ നേതാക്കളും മതനേതാക്കളും മാധ്യമങ്ങളും തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ കാലത്തെ പിഴവുകൾ ആവർത്തിക്കാതെ,

പരസ്പരം വിശ്വസിക്കാനും ഇഷ്ടപ്പെടാനും കഴിയുന്ന നല്ലൊരു സാമൂഹിക അന്തരീക്ഷം കേരളത്തിൽ നിലനിൽക്കട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A Kerala Where Communities Love Each Other
Next Story