മദീനയിൽ ഉന്നത സൗകര്യങ്ങളുള്ള ആശുപത്രി നിർമിക്കുന്നു
text_fieldsമദീനയിലെ സിറ്റി പ്രോജക്ട് എക്സിബിഷൻ ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ ഉദ്ഘാടനം ചെയ്യുന്നു
മദീന: മദീനയിലെ ‘വിഷൻസ് ഓഫ് സിറ്റി’ പ്രോജക്ട് സ്ഥലത്ത് എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ ആശുപത്രി നിർമിക്കുന്നു. സിറ്റി പ്രോജക്ട് എക്സിബിഷൻ (മെഡെക്സ് 2022) ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സംവാദ സെഷനിൽ പങ്കെടുക്കുന്നതിനിടെ മീദന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാനാണ് ഇക്കാര്യം അറിയിച്ചത്.
ആരോഗ്യ മന്ത്രാലയം, സ്വകാര്യ മേഖല എന്നിവയുടെ പങ്കാളിത്തത്തിലുള്ള ആദ്യ പദ്ധതിയാണിത്. നിർമാണം ഉടൻ ആരംഭിക്കും. നിലവിൽ കെട്ടിടങ്ങൾ തകരാറിലായ അൽഅൻസാർ ആശുപത്രിക്ക് പകരമായിരിക്കും ഇതെന്നും ഗവർണർ പറഞ്ഞു. അൽഅൻസാർ ആശുപത്രിക്ക് സ്ഥലം വിഷൻസ് ഓഫ് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിന് മസ്ജിദുന്നബവിയോട് ചേർന്ന് സ്ഥലം നൽകിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു. മദീനയുടെ വികസനത്തിനും ജീവിതനിലവാരം ഉയർത്തുന്നതിനുമായി 10 കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവെക്കുന്നതിന് എക്സിബിഷൻ സാക്ഷ്യം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

