Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മതേതര കേരളത്തി​െൻറ കരുത്ത് തെളിയിച്ച ചരിത്ര വിജയം; വോട്ടർമാർക്കും പ്രവാസികൾക്കും നന്ദി അറിയിച്ച് സൗദി കെ.എം.സി.സി

text_fields
bookmark_border
മതേതര കേരളത്തി​െൻറ കരുത്ത് തെളിയിച്ച ചരിത്ര വിജയം; വോട്ടർമാർക്കും പ്രവാസികൾക്കും നന്ദി അറിയിച്ച് സൗദി കെ.എം.സി.സി
cancel

റിയാദ്: നിയമസഭ തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി കൈവരിച്ച ചരിത്ര വിജയം മതേതര കേരളത്തി​െൻറ കരുത്ത് വിളംബരം ചെയ്യുന്നതാണെന്ന് കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി. വർഗീയതയ്ക്കും കുതന്ത്രങ്ങൾക്കും കേരളത്തി​െൻറ മണ്ണിൽ ഇടമില്ലെന്ന് ജനവിധി ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.

യുഡിഎഫിനെ നെഞ്ചേറ്റിയ പ്രബുദ്ധരായ വോട്ടർമാരോടും, മുന്നണിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ മുന്നോട്ടുവന്ന മുഴുവൻ പ്രവാസി സുഹൃത്തുക്കളോടും അവരുടെ കുടുംബങ്ങളോടും നന്ദി അറിയിക്കുന്നതായി നാഷണൽ കമ്മിറ്റി ഭാരവാഹികളായ കെ.പി. മുഹമ്മദ്‌കുട്ടി (മുഖ്യ രക്ഷാധികാരി), കുഞ്ഞിമോൻ കാക്കിയ (പ്രസിഡന്റ്), അഷ്‌റഫ് വേങ്ങാട്ട് (ജനറൽ സെക്രട്ടറി), അഹമ്മദ് പാളയാട്ട് (ട്രഷറർ), ഖാദർ ചെങ്കള (ചെയർമാൻ) എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

ഭരണകൂടത്തി​െൻറ അഹങ്കാരവും ദാർഷ്ട്യത്തോടെയുള്ള സമീപനവും ഇടതു സർക്കാരിന് കനത്ത ശിക്ഷ നൽകാൻ വോട്ടർമാരെ പ്രേരിപ്പിച്ചു. പ്രവാസികളോടുള്ള സുപ്രധാന വാഗ്ദാനങ്ങൾ വെറും വാക്കുകളായി മാറിയത് പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കുമിടയിൽ വലിയ ഭരണവിരുദ്ധ വികാരമുണ്ടാക്കി.

അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെയുള്ള വിധിയെഴുത്താണ് ഈ ഫലം. തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ച സൂചനകൾ ഉൾക്കൊള്ളാൻ തയ്യാറാകാത്ത സർക്കാരിനെ തുടരാൻ അനുവദിക്കില്ലെന്ന വോട്ടർമാരുടെ തീരുമാനമാണ് ചരിത്ര വിജയത്തിന് നിദാനമായത്. ഒപ്പം യുവാക്കളും സ്ത്രീകളുമടങ്ങിയ കഴിവുറ്റ നിരയെ മത്സരരംഗത്തിറക്കിയ യുഡിഎഫി​െൻറ ദീർഘവീക്ഷണത്തിന് വോട്ടർമാർ അംഗീകാരം നൽകി.

കേരളം ആഗ്രഹിച്ച വലിയ മാറ്റത്തി​െൻറ തെളിവാണ് സ്ഥാനാർത്ഥികളുടെ മികച്ച വിജയം. ജനാധിപത്യ മൂല്യങ്ങൾക്കും മതസൗഹാർദ്ദത്തിനും ലഭിച്ച ഈ അംഗീകാരം വരുംകാല കേരളത്തി​െൻറ വികസനത്തിന് അടിത്തറയാകും. നാടി​െൻറ ഐക്യത്തിനും സാമൂഹിക സൗഹാർദ്ദത്തിനും പുതിയ സർക്കാർ മുൻതൂക്കം നൽകുമെന്നും, അതിനുതകുന്ന പക്വതയുള്ള നേതൃത്വമാണ് മുന്നണിയെ നയിക്കുന്നതെന്നും കെ.എം.സി.സി അഭിപ്രായപ്പെട്ടു.

പശ്ചിമേഷ്യൻ സംഘർഷം കാരണം പ്രവാസികൾക്ക് നേരിട്ടെത്തി വോട്ട് ചെയ്യാൻ പ്രായോഗിക തടസ്സങ്ങളുണ്ടായിരുന്നിട്ടും, സോഷ്യൽ മീഡിയയിലൂടെയും മറ്റും അവർ നടത്തിയ ശക്തമായ ഇടപെടലുകൾ ഫലം കണ്ടു. കാലങ്ങളായി അവഗണന നേരിടുന്ന പ്രവാസി സമൂഹത്തി​െൻറ ക്ഷേമം, പുനരധിവാസം തുടങ്ങിയ വിഷയങ്ങളിൽ പുതിയ സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അതിനായി ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും നേതാക്കൾ വ്യക്തമാക്കി. ഉജ്ജ്വല വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച യുഡിഎഫ് നേതാക്കളെയും പ്രവർത്തകരെയും കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A historic victory that proves the strength of secular Kerala; Saudi KMCC thanks voters and expatriates
Next Story