Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗുരുതരാവസ്ഥയിലായ...

ഗുരുതരാവസ്ഥയിലായ മലയാളി യുവാവിന് സഹായഹസ്തവുമായി പ്രവാസി സമൂഹം

text_fields
bookmark_border
ഗുരുതരാവസ്ഥയിലായ മലയാളി യുവാവിന് സഹായഹസ്തവുമായി പ്രവാസി സമൂഹം
cancel

റിയാദ്: ഗുരുതര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവിന് പ്രവാസി സംഘടനകളുടെയും മനുഷ്യസ്നേഹികളുടെയും കാരുണ്യ സ്പർശം. കൊല്ലം ഓയൂർ സ്വദേശിയായ മുഹമ്മദ് യാസീൻ (24) ആണ് പ്രവാസി സമൂഹത്തി​െൻറ ഇടപെടലിലൂടെ തുടർചികിത്സക്കായി നാട്ടിലേക്ക് മടങ്ങുന്നത്.

റിയാദിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള മുസാഹ്​മിയയിലെ ഹോട്ടലിൽ ജീവനക്കാരനായിരുന്ന യാസീന് തലച്ചോറിലുണ്ടായ അണുബാധയെത്തുടർന്നാണ് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് മുസാഹ്​മിയ ജനറൽ ആശുപത്രിയിലും പിന്നീട് റിയാദ്​ ശുമൈസിയിലെ കിങ്​ സഊദ് മെഡിക്കൽ സിറ്റിയിലും പ്രവേശിപ്പിച്ചു. വെൻറിലേറ്റർ, ഐ.സി.യു, ഐസൊലേഷൻ വാർഡ് എന്നിവിടങ്ങളിലായി ചികിത്സയിലായിരുന്ന യാസീൻ കഴിഞ്ഞ രണ്ടര മാസത്തോളമായി പൂർണമായും അബോധാവസ്ഥയിലായിരുന്നു.

നിലവിൽ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായതിനെ തുടർന്ന്, നാട്ടിലെത്തിച്ച് തുടർചികിത്സ നൽകാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ഇതോടെ യാസീനെ നാട്ടിലെത്തിക്കാൻ മുസാഹ്​മിയയിലെ മലയാളി സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങി. ഇതിനായി പ്രത്യേക കോഓഡിനേഷൻ കമ്മിറ്റിയും ‘യാസീൻ സഹായ സമിതി'യും രൂപവത്​കരിച്ച് ആവശ്യമായ ഫണ്ട് സമാഹരിച്ചു. നാട്ടിലേക്കുള്ള യാത്രക്കുളള മുഴുവൻ നടപടികളും പൂർത്തിയാക്കിയ സംഘം, ശനിയാഴ്ച റിയാദിൽ നിന്ന് കൊച്ചിയിലേക്കുള്ള സൗദി എയർലൈൻസ് വിമാനത്തിൽ യാസീനെ നാട്ടിലേക്ക് അയക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayali Young ManHelping handExpatriates
News Summary - The expatriate community lends a helping hand to a Malayali youth in critical condition
Next Story