വർഗീയ രാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരം -ജുബൈൽ കെ.എം.സി.സി
text_fieldsജുബൈൽ: രാഷ്ട്രീയ നേട്ടങ്ങൾക്കായി കേരള സമൂഹത്തെ വർഗീയമായി വിഭജിക്കാൻ ഇടതുപക്ഷം നടത്തിയ ആസൂത്രിത ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയമെന്ന് ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. 10 വർഷത്തെ എൽ.ഡി.എഫ് ദുർഭരണത്തിന് അറുതി വരുത്തിക്കൊണ്ട് ജനങ്ങൾ നൽകിയ ഈ ജനവിധി കേരളത്തിന്റെ മതനിരപേക്ഷ മനസിെൻറ കരുത്താണ് തെളിയിക്കുന്നത്.
കേരളത്തിെൻറ പാരമ്പര്യമായ സൗഹൃദവും സമാധാനവും തകർത്ത് ജനങ്ങളെ ചേരിതിരിക്കാനാണ് കഴിഞ്ഞ കാലങ്ങളിൽ ഭരണകൂടം ശ്രമിച്ചത്. എന്നാൽ, വിദ്വേഷ രാഷ്ട്രീയത്തേക്കാൾ വലുത് വികസനവും ഐക്യവുമാണെന്ന് ബോധ്യപ്പെടുത്തിയ വോട്ടർമാർ യു.ഡി.എഫിനെ നെഞ്ചേറ്റുകയായിരുന്നു.
ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി നടത്തിയ പോരാട്ടം വൻ വിജയത്തിലേക്ക് നയിച്ചു. കേരളത്തിെൻറ വികസനവും സമാധാനവും പുനഃസ്ഥാപിക്കാൻ നിയുക്ത യു.ഡി.എഫ് സർക്കാരിന് സാധിക്കുമെന്നും പ്രവാസികളുടെ ക്ഷേമത്തിനായി കൂടുതൽ പദ്ധതികൾ പുതിയ സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നതായും ജുബൈൽ കെ.എം.സി.സി നേതാക്കൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

