ജുബൈല്‍ അല്‍മനാര്‍ മദ്റസക്ക് മികച്ച വിജയം
text_fieldsഅഫ്ഷീന് ഷാ, മുഹമ്മദ് അദ്നാന്, ഹാസിം ഗസാലി, ഇസിന് മുഹമ്മദ് നഹ, ഇസ്തിബ്ഷര് കൊടപ്പനക്കല്‍, ഇറം ബിന്ത് അഫ്സല്, ഷര്മീന് ഷാഹിര്‍, ആയിഷ റഫീഖ്, കെന്‍സ ഖാന്, അദീന മാജിദ
ജുബൈൽ: കെ.എന്‍.എം വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ അഞ്ച്, ഏഴ് ക്ലാസുകളിലെ പൊതുപരീക്ഷയില്‍, ജുബൈല്‍ അല്‍മനാര്‍ മദ്റസയില്‍നിന്ന് പരീക്ഷയെഴുതിയ വിദ്യാർഥികള്‍ മികച്ച വിജയം കരസ്ഥമാക്കി.
അഫ്ഷീന് ഷാ (ഏഴാം ക്ലാസ്), മുഹമ്മദ് അദ്നാന്, ഹാസിം ഗസാലി, ഇസിന് മുഹമ്മദ് നഹ, ഇസ്തിബ്ഷര് കൊടപ്പനക്കല്‍, ഇറം ബിന്ത് അഫ്സല്, ഷര്മീന് ഷാഹിര്‍, ആയിഷ റഫീഖ്, കെന്‍സ ഖാന്, അദീന മാജിദ (അഞ്ചാം ക്ലാസ്) എന്നിവരാണ് വിജയികള്‍.
ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തില്‍, മൂന്നു പതിറ്റാണ്ടായി നടക്കുന്ന അല്‍മനാര്‍ മദ്റസയില്‍, കെ.എന്‍.എം. വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസനുസരിച്ചാണ് അധ്യാപനം. പരിചയസമ്പന്നരായ അധ്യാപികമാരാണ് കെ.ജി. മുതല്‍ ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകള്‍ നയിക്കുന്നത്.
ഇസ്ലാമിക വിഷയങ്ങളില്‍ അറിവ് നേടുന്നതിനൊപ്പം സർഗാത്മക കഴിവുകളെ വികസിപ്പിക്കാൻ ഉതകുന്ന പാഠ്യേതര പരിശീലനവും സാമൂഹികാവബോധവും വിദ്യാർഥികള്‍ക്കായി പ്രത്യേകം നല്കി വരുന്നു.
പൊതുപരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ഇസ്ലാഹി സെന്റര്‍ പ്രവര്‍ത്തകസമിതിയും മദ്റസ മാനേജ്മെന്റും അഭിനന്ദിച്ചു. 2025-26 കാലയളവിലേക്കുള്ള മദ്റസ അഡ്മിഷന് തുടരുന്നുണ്ടെന്ന് കോഓഡിനേറ്റര്‍മാരായ ആശിഖ് മാത്തോട്ടം, അമീര്‍ അസ്ഹര്‍ അരീക്കോട് എന്നിവര്‍ അറിയിച്ചു. പ്രവേശനത്തിന് 0553258175, 0556504192 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

