Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാംബുവിൽ ഐ.എഫ്.എ...

യാംബുവിൽ ഐ.എഫ്.എ സെവൻസ്‌ ഫുട്‌ബാൾ ടൂർണമെന്റിന് പ്രൗഢമായ തുടക്കം

text_fields
bookmark_border
IFA Sevens Football Tournament
cancel
camera_alt

യാം​ബു ഇ​ന്ത്യ​ൻ ഫു​ട്‌​ബാ​ൾ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഖി​ല സൗ​ദി സെ​വ​ൻ​സ് ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ന്റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്

യാം​ബു: യാം​ബു ഇ​ന്ത്യ​ൻ ഫു​ട്‌​ബാ​ൾ അ​സോ​സി​യേ​ഷ​ന്റെ (വൈ.​ഐ.​എ​ഫ്.​എ) കീ​ഴി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഖി​ല സൗ​ദി സെ​വ​ൻ​സ് ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ന് തു​ട​ക്കം. സൗ​ദി​യി​ലെ പ്ര​മു​ഖ ഫു​ട്ബാ​ൾ ക്ല​ബു​ക​ളി​ലെ ടീ​മു​ക​ളും നാ​ട്ടി​ലെ​യും ഗ​ൾ​ഫി​ലെ​യും പ്ര​മു​ഖ ക​ളി​ക്കാ​രും അ​ണി​നി​ര​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ ഒ​രു മാ​സം നീ​ളും. വൈ​വി​ധ്യ​മാ​ർ​ന്ന സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് യാം​ബു റ​ദ്‍വ ഫ്ല​ഡ്‍ലി​റ്റ് സ്‌​റ്റേ​ഡി​യ​ത്തി​ൽ 'റീം ​അ​ൽ ഔ​ല' വൈ.​ഐ.​എ​ഫ്.​എ ചാ​മ്പ്യ​ൻ​സ് ക​പ്പി​ന് വേ​ണ്ടി​യു​ള്ള മ​ത്സ​ര​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. ഫു​ട്ബാ​ൾ മേ​ള യാം​ബു അ​ൽ മ​ജ്‌​ദ് ക്ല​ബ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ റ​സാ​ഖ് ഹാ​ഷിം അ​ൽ ഗ​ഫാ​രി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

യാം​ബു​വി​ലെ രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക, കാ​യി​ക, ബി​സി​ന​സ് രം​ഗ​ത്തു​ള്ള മു​സ്ത​ഫ മൊ​റ​യൂ​ർ, നാ​സ​ർ ന​ടു​വി​ൽ, അ​ജോ ജോ​ർ​ജ്, സി​ബി​ൾ ഡേ​വി​ഡ്, സി​റാ​ജ് മു​സ്ലി​യാ​ര​ക​ത്ത്, അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ്, അ​റാ​ട്കോ അ​ബ്ദു​ൽ ഹ​മീ​ദ്, യാം​ബു ടേ​സ്റ്റി ഫൈ​സ​ൽ, എ​ച്ച്.​എം.​ആ​ർ നൗ​ഫ​ൽ, റീം ​അ​ൽ ഔ​ല വ​സീം, ഫി​റോ​സ്, ബി​ൻ ഖ​മീ​സ് ഫൈ​സ​ൽ, റ​സാ​ഖ്, അ​മാ​ന ആ​സി​ഫ്, റോ​യ​ൽ പ്ലാ​സ അ​ബ്ദു​ൽ ല​ത്തീ​ഫ്, വൈ.​ഐ.​എ​ഫ്.​എ ഭാ​ര​വാ​ഹി​ക​ളാ​യ ഷ​ബീ​ർ ഹ​സ്സ​ൻ കാ​ര​കു​ന്ന്, അ​ബ്ദു​ൽ ക​രീം പു​ഴ​ക്കാ​ട്ടി​രി, ഫ​ർ​ഹാ​ൻ മോ​ങ്ങം, സൈ​നു​ൽ ആ​ബി​ദ് മ​ഞ്ചേ​രി, ഷൈ​ജ​ൽ വ​ണ്ടൂ​ർ, ഹ​മീ​ദ് കാ​സ​ർ​കോ​ട് എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. അ​സ്‌​ക​ർ വ​ണ്ടൂ​ർ ച​ട​ങ്ങി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ‘കി​ക്കോ​ഫ്’ ദി​ന​ത്തി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ സം​സം മ​ദീ​ന​യും അ​ൽ ഫ​ലാ​ഹ് യു​നൈ​റ്റ​ഡ് എ​ഫ്.​സി യാം​ബു​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. ഈ ​മ​ത്സ​രം സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​തോ​ടെ ന​ട​ന്ന ടൈ​ബ്രേ​ക്ക​റി​ൽ നാ​ലി​നെ​തി​രെ അ​ഞ്ചു ഗോ​ൾ നേ​ടി അ​ൽ ഫ​ലാ​ഹ് യു​നൈ​റ്റ​ഡ് എ​ഫ്.​സി യാം​ബു ജേ​താ​ക്ക​ളാ​യി. അ​ൽ റാ​യ് വാ​ട്ട​ർ സോ​ക്ക​ർ ജീം 16​ഉം അ​റാ​ട്കോ മ​ല​ബാ​ർ എ​ഫ്.​സി​യും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ഏ​ഴു ഗോ​ളു​ക​ൾ നേ​ടി അ​റാ​ട്കോ മ​ല​ബാ​ർ എ​ഫ്.​സി ജേ​താ​ക്ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YambuIFA Sevens Football Tournament
News Summary - A grand start to the IFA Sevens Football Tournament in Yambu
Next Story