മുൻ ജിദ്ദ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി
text_fieldsസൈനുദ്ദീൻ
ജിദ്ദ: ദീർഘകാലം ജിദ്ദയിലെ ബലദിയ സ്ട്രീറ്റിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന മലപ്പുറം കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി ഷഹബാസ് മൻസിൽ പൊട്ടൻപുലാൻ സൈനുദ്ദീൻ (70) നാട്ടിൽ നിര്യാതനായി. രണ്ട് ദിവസങ്ങൾക്ക് മുമ്പ് വീട്ടിൽ കാൽ വഴുതി വീണ് തലയിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ ചികിത്സയിലായിരുന്നു. അതിനിടക്ക് ഞായറാഴ്ച്ച രാത്രിയോടെയായിരുന്നു മരണം.
പിതാവ്: പരേതനായ പൊട്ടൻപുലാൻ ബീരാൻകുട്ടി ഹാജി, മാതാവ്: ബിരിയക്കുട്ടി, ഭാര്യ: സൈനാബി, മക്കൾ: മുഹമ്മദ് ഷബീർ, മുഹമ്മദ് ഷമീം (ഇരുവരും ദുബൈ), സബ്‌ന, ഷഹ്‌നാസ്, മരുമക്കൾ: ഷാരൂഖ്, ഫസൽ (ജിദ്ദ), സഹോദരങ്ങൾ: മൊയ്തുട്ടി, കുഞ്ഞുമുഹമ്മദ് (സോണി), കെ.എം.സി.സി ജിദ്ദ മങ്കട മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുസലീം (സഡാഫ്കോ), സഹോദരിമാർ: ഫാത്തിമ സുഹറ, റസിയ, റാബിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

