സാംതയിലെ സ്കൂളിൽ തീപിടിത്തം
text_fieldsസാംതയിലെ സ്കൂളിൽ തീപിടിത്തമുണ്ടായപ്പോൾ
ജിസാൻ: ജിസാൻ പ്രവിശ്യയിലെ സാംത ഗവർണറേറ്റ് ഭൂപരിധിയിലുള്ള ഒരു ഫസ്റ്റ് മിഡിൽ സ്കൂളിൽ തീപിടിത്തം. വേനലവധിക്കു ശേഷം ഞായറാഴ്ച പുതിയ അധ്യയനവർഷം ആരംഭിക്കാനിരിക്കെയാണ് സ്കൂൾ കെട്ടിടത്തിന്റെ ജനലുകളിൽ ഒന്നിൽനിന്ന് തീ ഉയർന്നത്. വഴിയാത്രക്കാരാണ് തീയും പുകയും കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ടീമുകൾ തീ അണയ്ക്കുകയും സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്തു.
ഒരു ക്ലാസ് മുറിയിലെ സാധനങ്ങൾ മുഴുവൻ അഗ്നിക്കിരയാകുകയും സ്കൂൾ കെട്ടിടത്തിന്റെ വലിയ ഭാഗങ്ങളിൽ കേടുപാടുകൾ ഉണ്ടാവുകയും ചെയ്തു.
തീ അണച്ചതായും സംഭവത്തിൽ വസ്തുനാശമുണ്ടായെങ്കിലും ആളപായമുണ്ടായിട്ടില്ലെന്നും സിവിൽ ഡിഫൻസ് പറഞ്ഞു. സ്കൂളുകളുടെ സുരക്ഷയും പരിപാലനവും നിരീക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ വേഗത്തിൽ സ്വീകരിക്കാൻ മേഖലയിലെ വിദ്യാഭ്യാസ വകുപ്പിനോട് ചില രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
മേഖലയിൽ കനത്ത മഴ ഉണ്ടാകുന്നതിനാൽ വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്ത് സ്കൂളിലെ ഇലക്ട്രിക്കൽ ജോലികൾ സുരക്ഷിതമാണെന്ന് പ്രത്യേകം ഉറപ്പാക്കണമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

