എഫ്.സി. അൽഗൗസ് ഫുട്ബാൾ ടൂർണമെന്റിൽ അൽഗൗസ് ടീം ജേതാക്കൾ
text_fieldsഎഫ്.സി. അൽഗൗസ് 12ാമത് നയൻസ് ഫുട്ബാൾ മത്സരത്തിൽ ജേതാക്കളായ നജ ട്രേഡിങ് അൽഗൗസ് ടീം
ജിദ്ദ: പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് എഫ്.സി. അൽഗൗസ് സംഘടിപ്പിച്ച 12ാമത് നയൻസ് ഫുട്ബാൾ മത്സരത്തിൽ നജ ട്രേഡിങ് അൽഗൗസ് ജേതാക്കളായി.
ഖുൻഫുദ അൽ ഖൗസ് അൽ ഹാസ് സ്റ്റിച്ചിങ് ഗാലറി നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും ഹൈറാത്ത് മുസ്തൗദ നൽകുന്ന റണ്ണേഴ്സ് ട്രോഫിക്കുംവേണ്ടി നടന്ന മത്സരത്തിൽ എഫ്.സി അൽഗൗസിനെ പരാജയപ്പെടുത്തിയാണ് നജ ട്രേഡിങ് അൽഗൗസ് ട്രോഫി കരസ്ഥമാക്കിയത്. മികച്ച കളിക്കാരനായി എഫ്.സി അൽഗോസ് ടീമിലെ ഫൈസലിനെ തെരഞ്ഞെടുത്തു. വിന്നേഴ്സ് ട്രോഫി ഷുക്കൂർ വെട്ടത്തൂരും റണ്ണേഴ്സ് ട്രോഫി ഷബീർ അൽക്കോസും വിതരണം ചെയ്തു. സഫാദ് മുത്തു, കുഞ്ഞാപ്പു ഷഹൽ, നമീദ് ഗഫൂർ സിറാജ് എന്നിവർ നേതൃത്വം നൽകി.

