അബഹയിൽ വാഹനാപകടത്തിൽ ഒരു മരണം
text_fieldsഅബഹയിൽ ഒരാളുടെ മരണത്തിനിടയാക്കിയ വാഹനാപകടം
അബഹ: അബഹക്കും മഹാഇലിനുമിടയിലെ ചുരത്തിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കുപ്പിവെള്ളം കയറ്റിയ ട്രക്കാണ് ചുരത്തിൽ മൂന്ന് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയും മറിയുകയും ചെയ്തത്. മരിച്ചതും പരിക്കേറ്റതും ഏത് നാട്ടുകാരാണെന്ന് വ്യക്തമായിട്ടില്ല.
അപകടത്തെ തുടർന്ന് 20 മിനിേട്ടാളം ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. ട്രാഫിക്ക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ചുരം ഇറങ്ങുേമ്പാൾ വാഹനത്തിെൻറ ബ്രേക്കുകളെ മാത്രം പൂർണമായും ആശ്രയിക്കാതെ മറ്റ് നിലക്കുള്ള ജാഗ്രതകൾ കൂടി പാലിക്കുകയും മുൻകരുതലെടുക്കുകയും വേണമെന്ന് ട്രാഫിക് മേധാവികൾ എല്ലാവരോടും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

