ബലിപെരുന്നാളിന് ക്രിക്കറ്റ് മത്സരം ഒരുക്കുന്നു
text_fieldsഐ.സി.സി ക്ലബ്ബിന്റെ ജേഴ്സി പ്രകാശനം ഷഫീഖ്, ക്ലബ് അംഗം അനീഷിന് കൈമാറി നിർവഹിക്കുന്നു.
അബഹ: ഖമിസ് മുശൈത്തിലെ പ്രമുഖ ക്രിക്കറ്റ് ക്ലബായ ഇന്ത്യൻ ക്രിക്കറ്റ് ക്ലബ് (ഐ.സി.സി) ബലിപെരുന്നാൾ ദിനത്തിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു. അസീറിലെ പതിനാറ് പ്രമുഖ ടീമുകളെ അണിനിരത്തി ഖമിസിലെ ഷേല്ലാൽ ഐ.സി.സി ക്രിക്കറ്റ് ഗ്രൗണ്ടിൽ രണ്ടു ദിവസങ്ങളായി മത്സരം നടക്കും.
വിജയികൾക്കുള്ള ട്രോഫി മാസ്കർ അൽ ജുനൂബ് സമ്മാനിക്കുമെന്നും കാഷ് പ്രൈസ് ഐ.സി.സി നൽകുമെന്നും മത്സരത്തിൽ മുന്നൂറിൽപരം കളിക്കാർ പങ്കെടുക്കുമെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പെരുന്നാൾ ദിനത്തിൽ രാവിലെ ഏഴുമുതൽ മത്സരങ്ങൾ ആരംഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന ഐ.സി.സി ക്ലബ്ബിന്റെ ജേഴ്സി പ്രകാശനം ക്ലബ് ഓഫിസിൽ വെച്ച് ഷഫീഖ്, ക്ലബ് അംഗം അനീഷിന് കൈമാറി നിർവഹിച്ചു. ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം മുഖ്യ സ്പോൺസർ മാസ്ക്കർ അൽ ജുനൂബ് പ്രതിനിധി നൗഷാദ് ടീം ക്യാപ്റ്റൻ ഷഫീഖ് പ്യാരിക്ക് കൈമാറി.

