വഖഫ് നിയമത്തിനെതിരെ യോജിച്ച പോരാട്ടം നടത്തണം -തനിമ ചർച്ച സദസ്സ്
text_fieldsതനിമ ശുമൈസി ഏരിയ വഖഫ് നിയമത്തിനെതിരെ സംഘടിപ്പിച്ച പൊതുയോഗത്തിൽ
റഹ്മത്തെ ഇലാഹി സംസാരിക്കുന്നു
റിയാദ്: ഭരണഘടനയെ സ്നേഹിക്കുന്ന മുഴുവൻ ഇന്ത്യക്കാരും വഖഫ് നിയമത്തിനെതിരെ യോജിച്ച പോരാട്ടം നടത്തണമെന്ന് തനിമ ചർച്ച സദസ്സ് അഭിപ്രായപ്പെട്ടു. ‘വഖഫ് നിയമ ഭേദഗതിയെ എതിർക്കുക, ഭരണഘടന സംരക്ഷിക്കുക’ എന്ന തലക്കെട്ടിൽ തനിമ റിയാദ് ശുമെസി ഏരിയയാണ് പരിപാടി സംഘടിപ്പിച്ചത്.
തനിമ സെൻട്രൽ പ്രൊവിൻസ് സമിതിയംഗം റഹ്മത്തെ ഇലാഹി വിഷയമവതരിപ്പിച്ചു. അംബേദ്കർ അടങ്ങുന്ന നിയമ വിദഗ്ധർ രൂപം കൊടുത്ത ഭരണഘടനയുടെ സംരക്ഷണത്തിനായി തെരുവിൽ ഇറങ്ങേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
താൽക്കാലിക നേട്ടങ്ങളിലും ഇ.ഡി പേടിയിലും വഖഫ് നിയമത്തെ പിന്തുണക്കുന്ന സഭകളും പാതിരിമാരും ഇന്ത്യൻ ഫാഷിസ്റ്റുകളുടെ പൂർവികരായ ഹിറ്റ്ലർ ജൂതരെ കൈകാര്യം ചെയ്ത ശേഷം കൃസ്ത്യാനികളെ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. ഷാനവാസ്, ഷെമീം അഹ്മദ്, അബ്ദുൽ മജീദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ന്യൂനപക്ഷവും ദലിതുകളും മാത്രമല്ല രാജ്യത്തെയും ഭരണഘടനയെയും സ്നേഹിക്കുന്ന മുഴുവൻ മനുഷ്യരും ഒറ്റക്കെട്ടായി വഖഫ് നിയമ ഭേദഗതിക്കെതിരെ തെരുവിലിറങ്ങണമെന്നും ചർച്ചയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ഏരിയ ഭാരവാഹികളായ സിദ്ദിഖ് അയിരൂർ സ്വാഗതവും മൊയ്ദീൻ കുട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

