പ്രവാസികളുടെ പുനരധിവാസത്തിന് സമഗ്രപദ്ധതി വേണം -നവയുഗം
text_fieldsനവയുഗം സാംസ്ക്രാക വേദി ദമ്മാം മേഖല സമ്മേളനം എം.എ. വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: ഗൾഫ് അടക്കമുള്ള വിദേശരാജ്യങ്ങളിൽ വർധിച്ചുവരുന്ന സ്വദേശിവൽകരണം മൂലം ജോലി നഷ്ടമായി മടങ്ങേണ്ടിവരുന്ന പ്രവാസികളുടെ പുനഃരധിവാസത്തിനായി സമഗ്ര പദ്ധതികൾ നോർക്ക അടക്കമുള്ള സംവിധാനങ്ങൾ വഴി നടപ്പാക്കണമെന്ന് നവയുഗം സാംസ്കാരിക വേദി ദമ്മാം മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദമ്മാം ബദർ അൽറാബി ഹാളിലെ സഫിയ അജിത് നഗറിൽ നടന്ന ദമ്മാം മേഖല സമ്മേളനം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ ഉത്ഘാടനം ചെയ്തു.
ജാബിർ മുഹമ്മദ് രക്തസാക്ഷി പ്രമേയവും ആമിന റിയാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ദമ്മാം മേഖല സെക്രട്ടറി ഗോപകുമാർ മേഖല പ്രവർത്തന റിപ്പോർട്ടും കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്രനേതാക്കളായ സാജൻ കണിയാപുരം, ഉണ്ണി മാധവം, സജീഷ് പട്ടാടി, പ്രിജി കൊല്ലം, ഉണ്ണി പൂച്ചെടിയിൽ, ശരണ്യ ഷിബു, ഹുസൈൻ നിലമേർ എന്നിവർ സംസാരിച്ചു. സംഗീത സന്തോഷ്, റിയാസ് മുഹമ്മദ്, തമ്പാൻ നടരാജൻ എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.
സാബു വർക്കല, സുരേന്ദ്രൻ എന്നിവർ പ്രമേയ കമ്മിറ്റിയിലും മുഹമ്മദ് ഷിബു, സന്തോഷ് കുമാർ എന്നിവർ മിനിറ്റ്സ് കമ്മിറ്റിയിലും പ്രവർത്തിച്ചു. റിപ്പോർട്ടിന് മേൽ നടന്ന ചർച്ചയിൽ വിവിധ യൂനിറ്റുകളെ പ്രതിനിധീകരിച്ച് സമ്മേളന പ്രതിനിധികൾ സംസാരിച്ചു. 31 അംഗങ്ങൾ അടങ്ങിയ പുതിയ ദമ്മാം മേഖല കമ്മിറ്റിയെയും കേന്ദ്ര സമ്മേളനത്തിലേക്ക് 40 പ്രതിനിധികളെയും സമ്മേളനം തെരെഞ്ഞെടുത്തു. ജോസ് കടമ്പനാട് സ്വാഗതവും ഗോപകുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

