Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതൊഴിലാളികൾക്കായി...

തൊഴിലാളികൾക്കായി ജിദ്ദയിൽ സമ്പൂർണ പാർപ്പിടനഗരം സ്ഥാപിക്കും

text_fields
bookmark_border
തൊഴിലാളികൾക്കായി ജിദ്ദയിൽ സമ്പൂർണ പാർപ്പിടനഗരം സ്ഥാപിക്കും
cancel
camera_alt

നിർമാണം സംബന്ധിച്ച ധാരണപത്രം ഒപ്പുവെക്കൽ ചടങ്ങ്

ജിദ്ദ: ​തൊഴിലാളികളുടെ താമസത്തിനായി ജിദ്ദയിൽ സമ്പൂർണ പാർപ്പിടനഗരം സ്ഥാപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണപത്രം മക്ക ഗവർണർക്കുവേണ്ടി ജിദ്ദ ഗവർണർ അമീർ മിശ്​അൽ ബിൻ മാജിദ്​ പ​െങ്കടുത്ത ചടങ്ങിൽ ഒപ്പുവെച്ചു​.ജിദ്ദ ഗവർണറേറ്റ്​ അണ്ടർ സെക്രട്ടറി അമീർ സഉൗദ്​ ബിൻ അബ്​ദുല്ല ബിൻ അൽജലവി, ജിദ്ദ മേയർ സ്വാലിഹ്​ ബിൻ അലി തുർക്കി, മേഖല ലേബേഴ്​സ്​ ഹൗസിങ്​ സമിതി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പ​െങ്കടുത്തു. 2,50,000 ചതുരശ്ര മീറ്ററിൽ 17,000 തൊഴിലാളികൾക്ക്​ താമസിക്കാൻ സൗകര്യമുള്ള പാർപ്പിടസമുച്ചയം അബ്​റക്​ റആമ ബലദിയ മേഖലയിലാണ്​ നിർമിക്കുന്നത്​. ക്ലിനിക്കുകൾ, വിനോദകേന്ദ്രങ്ങൾ, കായികഗ്രൗണ്ടുകൾ, എ.ടി.എം സൗകര്യം, സൂപ്പർമാർക്കറ്റുകൾ, പള്ളികൾ, ഹോട്ടലുകൾ, ക്വാറൻറീൻ റൂമുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ടായിരിക്കും.

കെട്ടിടങ്ങൾക്കാവശ്യമായ വൈദ്യുതി സോളാർ സംവിധാനം വഴിയാണ്​ ലഭ്യമാക്കുന്നത്​. സമുച്ചയത്തിലെ ഡ്രെയ്​നേജ്​ സംവിധാനം പരിസ്ഥിതിക്ക​ു​ ദോഷംവരുത്താത്ത രീതിയിലുള്ളതാണ്​. ജിദ്ദയിലെ ആദ്യത്തെ തൊഴിലാളി പാർപ്പിടസമുച്ചയമായിരിക്കും ഇതെന്ന്​ ജിദ്ദ ഗവർണർ അമീർ മിശ്​അൽ ബിൻ മാജിദ്​ പറഞ്ഞു. ജിദ്ദ മുനിസിപ്പാലിറ്റിയും അറേബ്യൻ നമാറിക്​ കമ്പനിയും തമ്മിലാണ്​ നിർമാണകരാർ ഒപ്പുവെച്ചത്​. മുനിസിപ്പാലിറ്റി, ആരോഗ്യം എന്നീ വകുപ്പുകളുടെ വ്യവസ്ഥകൾ പാലിച്ചായിരിക്കും സമുച്ചയം നിർമിക്കുന്നത്​.


തൊഴിലാളികൾക്കായി ജിദ്ദയിൽ നിർമിക്കുന്ന സമ്പൂർണ പാർപ്പിടനഗരത്തി​െൻറ മാതൃക

കോവിഡ്​ സമയത്ത്​ ജിദ്ദ ഗവർണറേറ്റിലെ ലേബർ ഹൗസിങ്​ സമിതികളുടെ വിജയകരമായ പ്രവർത്തനമാണ്​ ഇങ്ങനെ പദ്ധതി നടപ്പാക്കാൻ പ്രചോദനം. മേഖലയിലെ തൊഴിലാളികളുടെ പാർപ്പിടസൗകര്യങ്ങൾ വിലയിരുത്തിയതി​െൻറയും പഠനത്തി​െൻറയും ഫലം കൂടിയാണ്​​.​

മുനിസിപ്പാലിറ്റിയും ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ച്​ ജിദ്ദയുടെ ഹൃദയഭാഗത്ത്​ ചെറുകിട ജോലികളിലേർപ്പെടുന്ന തൊഴിലാളികൾക്ക്​ പാർപ്പിടസമുച്ചയം ഒരുക്കുന്നത്​ സംബന്ധിച്ച്​​ പഠനം നടത്താൻ ആലോചനയുണ്ട്​. കോവിഡ്​ വ്യാപനം തടയാൻ നിശ്ചയിച്ച വ്യവസ്ഥകൾ പാലിച്ചാണ്​ പദ്ധതി നടപ്പാക്കുകയെന്നും ഗവർണർ പറഞ്ഞു. തൊഴിലാളികൾക്കാവശ്യമായ എല്ലാ സേവനങ്ങളും സമുച്ചയത്തിലുണ്ടാകുമെന്ന്​ ജിദ്ദ മേയർ സ്വാലിഹ്​ ബിൻ അലി അൽതുർക്കി പറഞ്ഞു. 18 മാസംകൊണ്ട്​ പാർപ്പിട പദ്ധതി പൂർത്തിയാകും.

സമാനമായ പദ്ധതികൾ മേഖലയിൽ ഉണ്ടാക്കും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതേടൊപ്പം വിവിധ ഡിസ്​ട്രിക്​ടുകളിലെ പാർപ്പിടകേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കുകയുമാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​​.താമസകേന്ദ്രങ്ങൾ വ്യവസ്ഥാപിതമാക്കാൻ നിയമങ്ങളുണ്ട്​. എന്നാൽ, കോവിഡ്​ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിൽ ​അതൊന്നും നടപ്പാക്കിയിട്ടില്ലെന്ന്​ കണ്ടെത്തിയതായും മേയർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:workerssaudi newsresidential city
Next Story