യമൻ പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യമെന്ന് സഖ്യസേന വക്താവ്
text_fieldsയമൻ സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലികി
ജിദ്ദ: യമൻ പ്രതിസന്ധി പരിഹരിക്കുന്നതിന് യു.എൻ പ്രത്യേക ദൂതൻ ഹാൻസ് ഗ്രണ്ട്ബെർഗിെൻറ നേതൃത്വത്തിൽ നടക്കുന്ന എല്ലാ രാഷ്ട്രീയ ശ്രമങ്ങളെയും സൗദി നേതൃത്വത്തിലുള്ള സഖ്യസേന പിന്തുണക്കുകയാണെന്ന് വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലികി റിയാദിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. യമനിലെ സൈനിക നടപടികൾ സുരക്ഷ പുനഃസ്ഥാപിക്കാനും സുസ്ഥിരമായ രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിക്കാനുമാണെന്ന് അവിടത്തെ ജനതക്കും അന്താരാഷ്ട്ര സമൂഹത്തിനും വ്യക്തമാണ്. യമനിലെ യുദ്ധം ഒരു വശത്ത് സമാധാനത്തിനും മറുവശത്ത് നാശത്തിനുമിടയിലാണ്. യമൻ പ്രസിഡൻറ് അബ്ദുറബ് മൻസൂർ ഹാദിയുടെ അഭ്യർഥനയെ തുടർന്നാണ് സുരക്ഷാ കൗൺസിലിെൻറ മേൽനോട്ടത്തിൽ 2014ൽ ഹൂതികളുടെ ആക്രമണത്തിൽ നിന്ന് യമൻ ജനതയെ സംരക്ഷിക്കാനുള്ള സൈനിക നടപടി ആരംഭിച്ചത്.
സമഗ്രമായ ഒരു രാഷ്ട്രീയ പരിഹാരത്തിലേക്ക് എത്തുന്നതിനുള്ള എല്ലാ സംരംഭങ്ങളും സഖ്യസേന മുന്നിൽവെച്ചെങ്കിലും അത് ഹൂതികൾ നിരസിക്കുകയാണുണ്ടായത്. യമനിലെ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരമാണ് ഏറ്റവും നല്ല പരിഹാരമെന്നും വക്താവ് പറഞ്ഞു. ഇറാനിയൻ റെവല്യൂഷണറി ഗാർഡുകളുടെയും ഹിസ്ബുല്ലയുടെയും താൽപര്യം നടപ്പാക്കുക എന്നതല്ലാതെ ഹൂതികൾക്ക് മറ്റൊരു ലക്ഷ്യവുമില്ലെന്നും സഖ്യസേന വക്താവ് അഭിപ്രായപ്പെട്ടു. ഹൂതികളുടെ ഭീഷണികളിൽ നിന്ന് ചെങ്കടലിൽ കപ്പലുകളുടെ യാത്രക്ക് സുരക്ഷെയാരുക്കാൻ സഖ്യസേനക്ക് കഴിഞ്ഞു. 247ലധികം കടൽ മൈനുകളും 100 ബോട്ടുകളും ഉപയോഗിച്ച് ഹൂതികൾ സമുദ്ര യാത്രയെ ഭീഷണിപ്പെടുത്തിയിരുന്നു. അത്തരം ഭീഷണികളെയെല്ലാം നശിപ്പിക്കാനായി. ഹിസ്ബുല്ലയുടെ ഭീകരപ്രവർത്തനം ലബനാന് പുറത്തേക്കും വ്യാപിച്ചിരിക്കുകയാണെന്നും സഖ്യസേന വക്താവ് ആരോപിച്ചു. ഈ ഭീകര സംഘടനക്കെതിരെ പ്രതികരിക്കാൻ ലബനാൻ പൗരന്മാർക്കും അന്താരാഷ്ട്ര സമൂഹത്തിനും ഉത്തരവാദിത്തമുണ്ടെന്നും സഖ്യസേന വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

