Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​ല​യും സൗ​ഹൃ​ദ​വും...

ക​ല​യും സൗ​ഹൃ​ദ​വും ഒ​ത്തു​ചേ​ർ​ന്ന ആ​ഘോ​ഷം; ഡ​ബ്ല്യു.​എം.​എ​ഫ് അ​ൽ ഖ​ർ​ജ് ‘ശി​ശി​രോ​ത്സ​വം 2026’

text_fields
bookmark_border
ക​ല​യും സൗ​ഹൃ​ദ​വും ഒ​ത്തു​ചേ​ർ​ന്ന ആ​ഘോ​ഷം; ഡ​ബ്ല്യു.​എം.​എ​ഫ് അ​ൽ ഖ​ർ​ജ് ‘ശി​ശി​രോ​ത്സ​വം 2026’
cancel
camera_alt

ഡ​ബ്ല്യു.​എം.​എ​ഫ് അ​ൽ ഖ​ർ​ജ് ‘ശി​ശി​രോ​ത്സ​വം 2026’

ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്​

റി​യാ​ദ്: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യു.​എം.​എ​ഫ്) അ​ൽ ഖ​ർ​ജ് സ്റ്റേ​റ്റ് കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച ശി​ശി​രോ​ത്സ​വം 2026 പ്ര​വാ​സി സ​മൂ​ഹ​ത്തി​​ന്റെ വ​ലി​യ ആ​ഘോ​ഷ​മാ​യി മാ​റി. പ​രി​പാ​ടി​യി​ൽ സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നും 2026-27 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശി​ഹാ​ബ് കൊ​ട്ടു​കാ​ടി​നെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

സൗ​ദി നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ന​ട​ത്തി​യ ജൂ​നി​യ​ർ-​സീ​നി​യ​ർ ക്വി​സ് മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ​മ്മാ​നം നേ​ടി​യ അ​ൽ ഖ​ർ​ജ് ടീ​മം​ഗ​ങ്ങ​ളെ ശി​ഹാ​ബ് കൊ​ട്ടു​കാ​ടും നാ​ഷ​ന​ൽ ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് ഫ​ല​ക​ങ്ങ​ൾ ന​ൽ​കി അ​ഭി​ന​ന്ദി​ച്ചു. ക്വി​സ് മാ​സ്​​റ്റ​ർ വി​വേ​ക് ടി. ​ചാ​ക്കോ​ക്ക് ശി​ഹാ​ബ് കൊ​ട്ടു​കാ​ട് പ്ര​ത്യേ​ക ഫ​ല​കം സ​മ്മാ​നി​ച്ചു.

വി​വേ​ക് ടി. ​ചാ​ക്കോ ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര സ​ന്ദേ​ശ​വും ന​ൽ​കി. സ്​​റ്റേ​റ്റ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ അ​ഭി​ലാ​ഷ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി​യും വ​ര​ണാ​ധി​കാ​രി​യു​മാ​യ ഹെൻറി തോ​മ​സ് പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളെ സ​ദ​സ്സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് 2026-27 സ്​​റ്റേ​റ്റ് കൗ​ൺ​സി​ൽ നി​യു​ക്ത പ്ര​സി​ഡ​ൻ​റ്​ ആ​ൽ​ബി​ൻ ആ​േ​ൻ​റാ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഫോ​റം അം​ഗ​ങ്ങ​ൾ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ, നാ​ഷ​ന​ൽ, മി​ഡി​ൽ ഈ​സ്​​റ്റ്, ഗ്ലോ​ബ​ൽ നോ​മി​നേ​ഷ​നു​ക​ൾ എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു.

സ്റ്റേ​റ്റ് കൗ​ൺ​സി​ൽ ന​ട​ത്തി​യ ജൂ​നി​യ​ർ-​സീ​നി​യ​ർ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ളെ​യും സ്റ്റേ​റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​ഭി​ന​ന്ദി​ച്ചു. ശി​ശി​രോ​ത്സ​വ​ത്തി​​ന്റെ ഭാ​ഗ​മാ​യി സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു. പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്കെ​ല്ലാം സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. 50 കു​ട്ടി​ക​ള​ട​ക്കം 170ഓ​ളം പേ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ 12 പേ​ർ പു​തു​താ​യി സം​ഘ​ട​ന​യി​ൽ അം​ഗ​ത്വം സ്വീ​ക​രി​ച്ചു. ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി ഷി​നോ​യ് കു​ഞ്ഞ​പ്പ​ൻ സ്വാ​ഗ​ത​വും നി​യു​ക്ത ട്ര​ഷ​റ​ർ ബി​നു മ​ണ​ങ്ങാ​ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artcelebrationfriendshipal kharjWMFWinter Festival
News Summary - A celebration of art and friendship; WMF Al Kharj ‘Winter Festival 2026’
Next Story