Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഓ​ണ​പ്പാ​ട്ടു​​മാ​യി...

ഓ​ണ​പ്പാ​ട്ടു​​മാ​യി ഒ​രു​കൂ​ട്ടം പ്ര​വാ​സി​ക​ൾ

text_fields
bookmark_border
ഓ​ണ​പ്പാ​ട്ടു​​മാ​യി ഒ​രു​കൂ​ട്ടം പ്ര​വാ​സി​ക​ൾ
cancel
camera_alt

Representational Image

ദ​മ്മാം: ഓ​ണ​ത്തി​​ന്‍റെ ആ​ഘോ​ഷ​ത്തി​മി​ർ​പ്പി​ലേ​ക്ക്​ ഗൃ​ഹാ​തു​ര​ത​യു​ണ​ർ​ത്തു​ന്ന ഓ​ണ​പ്പാ​ട്ടു​മാ​യി ഒ​രു സം​ഘം പ്ര​വാ​സി സു​ഹൃ​ത്തു​ക്ക​ൾ. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ സ​ഹാ​റ വോ​യ്‌​സ് ആ​ൻ​ഡ്​ മെ​ല​ഡീ​സി​​ന്‍റെ ബാ​ന​റി​ലാ​ണ്​ ഈ ​ആ​ൽ​ബം തി​രു​വോ​ണ ദി​വ​സം പു​റ​ത്തി​റ​ങ്ങി​യ​ത്. ഓ​ണ​ക്കാ​ല​ത്ത് പൊ​ന്നോ​ണ​പ്പൂ​വി​നെ വ​ര​വേ​ൽ​ക്കു​ന്ന മ​ല​യാ​ളി​യു​ടെ ഗൃ​ഹാ​തു​ര​സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തു​ന്ന​തും എ​ന്നാ​ൽ പ്ര​വാ​സി​യു​ടെ ഓ​ണം ദൃ​ശ്യ​മാ​ക്കു​ന്ന​തു​മാ​യ ഗാ​നം ര​ചി​ച്ച​ത് ഷി​ബി​ൻ ആ​റ്റു​വ​യാ​ണ്. ഹൃ​ദ്യ​മാ​യ സം​ഗീ​തം ന​ൽ​കി​യ​ത്​ ദ​മ്മാ​മി​ലെ സം​ഗീ​ത മേ​ഖ​ല​യി​ൽ ശ്ര​ദ്ധേ​യ​നാ​യ സി​ബി​ൻ കെ​ൻ ലൂ​യി​സാ​മാ​ണ്. ദൃ​ശ്യ​വ​ത്ക​ര​ണം സം​വി​ധാ​നം ചെ​യ്ത​ത് മോ​ൻ​സി എ​രു​മേ​ലി​യും കാ​മ​റ, എ​ഡി​റ്റി​ങ്,​ ലൈ​റ്റ്‌​സ് എ​ന്നി​വ ജി​ഷോ ഐ​സ​ക്കും ജേ​ക്ക​ബ് ഫി​ലി​പ്പും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. നി​ർ​മ​ൽ ഇ​ര​വി​മം​ഗ​ല​ത്ത്, ജി​ൻ​സി ജോ​ബി​ൻ​സ്, ജെ​റി ഏ​ബ്ര​ഹാം എ​ന്നി​വ​രാ​ണ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PravasiMalayalionam songOnam 2023
News Summary - A bunch of expats with an onam song
Next Story