43 വർഷത്തെ പ്രവാസത്തിന് വിരാമം
text_fieldsപി.വി. കാസിമിന് കേളി അഫ്ലാജ് കലാസാംസ്കാരിക വേദി യൂനിറ്റ് യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി അഫ്ലാജ് യൂനിറ്റ് വൈസ് പ്രസിഡൻറ് പി.വി. കാസിമിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. പാലക്കാട് ഒറ്റപ്പാലം പൂളക്കുണ്ട് സ്വദേശിയായ കാസിം, കഴിഞ്ഞ 43 വർഷമായി അഫ്ലാജിൽ ടെക്സ്റ്റൈൽസ് ഷോപ്പ് നടത്തിവരികയായിരുന്നു.
ദീർഘകാലത്തെ പ്രവാസത്തിനിടയിൽ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ട വ്യക്തിത്വമായി മാറാൻ കാസിമിന് സാധിച്ചുവെന്ന് ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു. അഫ്ലാജിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ യൂനിറ്റ് പ്രസിഡൻറ് അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി ഷബി അബ്ദുൽ സലാം, പ്രസിഡൻറ് രാമകൃഷ്ണൻ കൂവോട്, ട്രഷറർ ജയൻ പെരുനാട്, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം സജീന്ദ്ര ബാബു, യൂനിറ്റ് വൈസ് പ്രസിഡൻറ് ഗോപാല കൃഷ്ണൻ, ട്രഷറർ പ്രജു മുടക്കയിൽ, ജോയിൻറ് സെക്രട്ടറിമാരായ രമേശ് മുടക്കയിൽ, കെ.ജെ. സാമുവൽ, ജോയിൻറ് ട്രഷറർ വി.ടി. ബിജു എന്നിവർ സംസാരിച്ചു.
എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ് പേങ്ങാട്ടിരി, എൻ. സതീശ് തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റിെൻറ സ്നേഹോപഹാരം അംഗങ്ങൾ ചേർന്ന് കാസിമിന് കൈമാറി. യൂനിറ്റ് സെക്രട്ടറി ഷെഫീക്ക് വള്ളികുന്നത്ത് സ്വാഗതവും പി.വി. കാസിം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

