Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവേ​ന​ൽ​ക്കാ​ല​ത്തെ...

വേ​ന​ൽ​ക്കാ​ല​ത്തെ കു​ളി​ര​ണി​യി​ക്കാ​ൻ ന​ജ്‌​റാ​നി​ലൊ​രു സു​ന്ദ​ര താ​ഴ്​​വ​ര

text_fields
bookmark_border
വേ​ന​ൽ​ക്കാ​ല​ത്തെ കു​ളി​ര​ണി​യി​ക്കാ​ൻ   ന​ജ്‌​റാ​നി​ലൊ​രു സു​ന്ദ​ര താ​ഴ്​​വ​ര
cancel

ന​ജ്‌​റാ​ൻ: വേ​ന​ൽ​ച്ചൂ​ടി​ൽ നി​ന്ന് മാ​റി ശാ​ന്ത​വും ത​ണു​പ്പു​ള്ള​തു​മാ​യ അ​ന്ത​രീ​ക്ഷം ആ​ഗ്ര​ഹി​ക്കു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് മി​ക​ച്ചൊ​രി​ട​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് സൗ​ദി അ​റേ​ബ്യ​യി​ലെ ന​ജ്‌​റാ​ൻ പ്ര​വി​ശ്യ​യി​ലു​ള്ള വാ​ദി ഹ​റ​സ്. പ്ര​കൃ​തി​ഭം​ഗി​യും അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യും കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ ന​ജ്‌​റാ​നി​ലെ ബ​ദ​ർ അ​ൽ ജ​നൂ​ബ് ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് ഈ ​സു​ന്ദ​ര താ​ഴ്‌​വ​ര സ്ഥി​തി ചെ​യ്യു​ന്ന​ത്. ന​ജ്‌​റാ​ൻ ന​ഗ​ര​ത്തി​ൽ നി​ന്ന് പ​ടി​ഞ്ഞാ​റ് മാ​റി ഏ​ക​ദേ​ശം 70 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഹ​ദാ​ദ പ്ര​ദേ​ശ​ത്തി​െൻറ ഭാ​ഗ​മാ​ണ് ഈ ​പ്ര​കൃ​തി​ദ​ത്ത വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം.

ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന ഗാം​ഭീ​ര്യ​മു​ള്ള മ​ല​നി​ര​ക​ളാ​ൽ ചു​റ്റ​പ്പെ​ട്ട​താ​ണ് വാ​ദി ഹ​റ​സ്. താ​ഴ്‌​വ​ര​യി​ലു​ട​നീ​ളം വി​രി​ച്ച​തു​പോ​ലെ വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന പ​ച്ച​പ്പു​ല്ലു​ക​ളും, ത​ൽ​ഹ്, സി​ദ​ർ തു​ട​ങ്ങി ഇ​ട​തൂ​ർ​ന്ന് പ​ട​ർ​ന്നു​പ​ന്ത​ലി​ച്ച വി​വി​ധ ത​രം മ​ര​ങ്ങ​ളും കാ​ട്ടു​ചെ​ടി​ക​ളും ഇ​വി​ടെ കാ​ണാം. ഈ ​മ​ര​ങ്ങ​ൾ സ​ഞ്ചാ​രി​ക​ൾ​ക്ക് വി​ശ്ര​മി​ക്കാ​ൻ ത​ണു​പ്പു​ള്ള മി​ക​ച്ച ത​ണ​ലും വി​ശാ​ല​മാ​യ ഇ​ട​വു​മാ​ണ് ഒ​രു​ക്കു​ന്ന​ത്. ചു​റ്റു​മു​ള്ള വ​ലി​യ മ​ല​നി​ര​ക​ൾ പ്ര​ദേ​ശ​ത്തി​ന് പ്ര​ത്യേ​ക​മാ​യ ശാ​ന്ത​ത​യും പ്ര​കൃ​തി​ദ​ത്ത​മാ​യ സ്വ​കാ​ര്യ​ത​യും ന​ൽ​കു​ന്നു.

മ​നോ​ഹ​ര​മാ​യ ഈ ​പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ൾ കാ​ഴ്ച​ക്കാ​രെ ആ​ക​ർ​ഷി​ക്കു​ക മാ​ത്ര​മ​ല്ല, ഫോ​ട്ടോ​ഗ്രാ​ഫി, പ്ര​കൃ​തി​പ​ഠ​നം, ക്യാ​മ്പി​ങ്, സാ​ഹ​സി​ക യാ​ത്ര​ക​ൾ എ​ന്നി​വ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷം കൂ​ടി​യാ​ണ് വാ​ദി ഹ​റ​സി​ൽ പ്ര​ധാ​നം ചെ​യ്യു​ന്ന​ത്. രാ​ജ്യ​ത്തെ മു​ൻ​നി​ര വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​യി ഉ​യ​ർ​ന്നു​വ​രു​ന്ന ഈ ​താ​ഴ്‌​വ​ര, വേ​ന​ൽ​ക്കാ​ല​ത്ത് എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് പു​തി​യൊ​രു അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Summertourism hubSaudi Arabia
News Summary - A Beautiful Valley in Najran to Beat the Summer Heat
Next Story