Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
covid saudi
cancel
camera_alt

representative image

സൗദിയിൽ ഇന്ന്​ 99 പേർക്ക്​ കോവിഡ്

text_fields
bookmark_border
മരണം: 1, കോവിഡ്​ മുക്തി: 113, ചികിത്സയിലുള്ളവർ: 3,235, ഗുരുതരാവസ്ഥയിലുള്ളവർ: 47
Listen to this Article

റിയാദ്​: സൗദിയിൽ പുതുതായി 99 പേർക്ക്​ കോവിഡ് സ്ഥിരീകരിച്ചു. 113 പേർ രോഗമുക്തരായി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 754,110 ഉം രോഗമുക്തരുടെ എണ്ണം 741,786 ഉം ആയി. പുതുതായി ഒരു മരണവും റിപ്പോർട്ട് ചെയ്തു.

ഇതോടെ രാജ്യത്തെ ആകെ മരണം 9,089 ആയി. നിലവിൽ 3,235 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 47 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.36 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 31, റിയാദ്​ 17, മദീന 16, മക്ക 16, ദമ്മാം 5, ത്വാഇഫ് 3, അബഹ 2, ജീസാൻ 2.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 99 fresh covid cases in Saudi today
Next Story