Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ഇന്ന് 98 പുതിയ കോവിഡ് രോഗികൾ; 219 പേർക്ക് രോഗമുക്തി

text_fields
bookmark_border
മരണം: 1, ചികിത്സയിലുള്ളവർ: 7,952, ഗുരുതരാവസ്ഥയിലുള്ളവർ: 141
covid saudi
cancel
camera_alt

representative image

Listen to this Article

ജിദ്ദ: സൗദിയിൽ പുതുതായി 98 പുതിയ രോഗികളും 219 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,50,356 ഉം രോഗമുക്തരുടെ എണ്ണം 7,33,365 ഉം ആയി.

ഒരു മരണവും പുതുതായി രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ മരണം 9,039 ആയി. നിലവിൽ 7,952 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 141 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.74 ശതമാനവും മരണനിരക്ക് 1.06 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 24, മദീന 15, ജിദ്ദ 13, മക്ക 8, ദമ്മാം 6, അബഹ 5.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 98 new covid cases in Saudi today; 219 people were cured
Next Story