Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗദിയിൽ ഇന്ന് 92 പുതിയ കോവിഡ് രോഗികളും 72 രോഗമുക്തിയും
text_fieldsbookmark_border
ജിദ്ദ: സൗദിയിൽ പുതുതായി 92 പുതിയ കോവിഡ് രോഗികളും 72 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 8,13,376 ഉം രോഗമുക്തരുടെ എണ്ണം 8,00,553 ഉം ആയി. പുതുതായി ഒരു മരണവും റിപ്പോർട്ട് ചെയ്തു.
ഇതോടെ രാജ്യത്തെ ആകെ മരണം 9,293 ആയി. നിലവിൽ 3,530 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 42 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.
സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.42 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 31, ജിദ്ദ 17, ദമ്മാം 8, മദീന 4, മക്ക, ജിസാൻ 3 വീതം, തബൂക്ക്, ത്വാഇഫ്, അബഹ, ഹുഫൂഫ്, ദഹ്റാൻ 2 വീതം, മറ്റിടങ്ങളിലെല്ലാം കൂടി 16.
Next Story

