Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right91സ്മാ​ർ​ട്ട് ബ​സു​ക​ൾ...

91സ്മാ​ർ​ട്ട് ബ​സു​ക​ൾ കൂ​ടി ജി​ദ്ദ ന​ഗ​ര​ത്തി​ലി​റ​ങ്ങി

text_fields
bookmark_border
91സ്മാ​ർ​ട്ട് ബ​സു​ക​ൾ കൂ​ടി ജി​ദ്ദ ന​ഗ​ര​ത്തി​ലി​റ​ങ്ങി
cancel

ജി​ദ്ദ: ന​ഗ​ര​ത്തി​ലെ പൊ​തു​ഗ​താ​ഗ​ത രം​ഗ​ത്ത് സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​യി സ്മാ​ർ​ട്ട് സാ​ങ്കേ​തി​ക​വി​ദ്യ ഉ​ൾ​ക്കൊ​ള്ളി​ച്ച 91 പു​തി​യ ബ​സു​ക​ൾ കൂ​ടി സ​ർ​വി​സ് ആ​രം​ഭി​ച്ചു. ജി​ദ്ദ ന​ഗ​ര​ത്തി​​ന്റെ ഭൂ​രി​ഭാ​ഗ​വും ഉ​ൾ​ക്കൊ​ള്ളു​ന്ന 14 റൂ​ട്ടു​ക​ളി​ലാ​യാ​ണ് ബ​സു​ക​ൾ സ​ർ​വി​സ് തു​ട​ങ്ങി​യ​ത്. 88 ഡീ​സ​ൽ ബ​സു​ക​ളും (യൂ​റോ അ​ഞ്ച്) മൂ​ന്ന് പ​രി​സ്ഥി​തി സൗ​ഹൃ​ദ ഇ​ല​ക്ട്രി​ക് ബ​സു​ക​ളും ഉ​ൾ​പ്പെ​ടെ 91 ആ​ധു​നി​ക ബ​സു​ക​ളു​ടെ സ​ർ​വി​സു​ക​ളാ​ണ് പു​തു​താ​യി ആ​രം​ഭി​ച്ച​ത്.

വി​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള സേ​വ​ന​ങ്ങ​ൾ, അ​ക​ത്തും പു​റ​ത്തു​മാ​യി 14 നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ, റൂ​ട്ട് ഡി​സ്‌​പ്ലേ സ്‌​ക്രീ​നു​ക​ൾ, മൊ​ബൈ​ലും മ​റ്റും ചാ​ർ​ജ് ചെ​യ്യാ​നു​ള്ള യു.​എ​സ്.​ബി പോ​ർ​ട്ടു​ക​ൾ, സു​ര​ക്ഷ​യും കാ​ര്യ​ക്ഷ​മ​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി നി​യ​ന്ത്ര​ണ പാ​ന​ലു​മാ​യി ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന ജി.​പി.​എ​സ് ട്രാ​ക്കി​ങ്​ സി​സ്റ്റം എ​ന്നി​വ എ​ല്ലാ ബ​സു​ക​ളി​ലും സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു. ന​ഗ​ര​ത്തി​നു​ള്ളി​ലെ വ​ലി​യ പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന റൂ​ട്ടു​ക​ളു​ടെ എ​ണ്ണം 14 ആ​യും സ്റ്റോ​പ്പു​ക​ളു​ടെ എ​ണ്ണം 80 ആ​യും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

46 നി​ല​വി​ലു​ള്ള സ്റ്റേ​ഷ​നു​ക​ളും 71 പു​തി​യ സ്റ്റേ​ഷ​നു​ക​ളും ഉ​ൾ​പ്പെ​ടെ 117 എ​യ​ർ ക​ണ്ടീ​ഷ​ൻ ചെ​യ്ത സ്റ്റേ​ഷ​നു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ ഓ​രോ റൂ​ട്ടി​ലും 3.45 സൗ​ദി റി​യാ​ലാ​ണ്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​ഞ്ച് യാ​ത്ര​ക​ൾ ചെ​യ്യാ​നാ​യി 10 റി​യാ​ൽ, ഒ​രാ​ഴ്ച​യി​ൽ 35 യാ​ത്ര​ക​ൾ ചെ​യ്യാ​നാ​യി 60 റി​യാ​ൽ, പ്ര​തി​മാ​സം 175 യാ​ത്ര​ക​ൾ​ക്കാ​യി 175 റി​യാ​ൽ എ​ന്നി​ങ്ങ​നെ​യു​ള്ള യാ​ത്രാ പാ​ക്കേ​ജു​ക​ൾ ല​ഭ്യ​മാ​ണ്. ‘ജി​ദ്ദ ബ​സ​സ്’ ആ​പ് വ​ഴി ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാ​നും പ​ണ​മ​ട​ക്കാ​നും സാ​ധി​ക്കും.

ജി​ദ്ദ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ എ​ക്സി​ക്യൂ​ട്ടി​വ് വി​ഭാ​ഗ​മാ​യ ജി​ദ്ദ ട്രാ​ൻ​സ്പോ​ർ​ട്ട്, പ്ര​തി​വ​ർ​ഷം 90 ല​ക്ഷം യാ​ത്ര​ക്കാ​രു​ൾ​പ്പെ​ടെ അ​ടു​ത്ത മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 2.70 കോ​ടി​യി​ല​ധി​കം പേ​ർ​ക്ക് സേ​വ​നം ന​ൽ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ഈ ​നീ​ക്കം പൊ​തു​ഗ​താ​ഗ​ത​ത്തെ ആ​ശ്ര​യി​ക്കു​ന്ന​ത് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം കു​റ​ക്കു​ന്ന​തി​നും ന​ഗ​ര​ത്തി​ലെ സു​സ്ഥി​ര​ത​യെ പി​ന്തു​ണ​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinewssmart busesgulf news malayalam
News Summary - 91 more smart buses arrive in Jeddah
Next Story