Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ൽ...

സൗ​ദി​യി​ൽ ഒ​രാ​ഴ്ച​ക്കി​ടെ 900 ക​ള്ള​ക്ക​ട​ത്ത് കേ​സു​ക​ൾ

text_fields
bookmark_border
സൗ​ദി​യി​ൽ ഒ​രാ​ഴ്ച​ക്കി​ടെ 900 ക​ള്ള​ക്ക​ട​ത്ത് കേ​സു​ക​ൾ
cancel

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യു​ടെ അ​തി​ർ​ത്തി​ക​ളി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​തി​െൻറ ഭാ​ഗ​മാ​യി ഒ​രാ​ഴ്ച​യ്ക്കി​ടെ 900 ക​ള്ള​ക്ക​ട​ത്ത് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി സ​കാ​ത്ത്, ടാ​ക്സ് ആ​ൻ​ഡ് ക​സ്​​റ്റം​സ് അ​തോ​റി​റ്റി (സ​ത്​​ക) അ​റി​യി​ച്ചു. രാ​ജ്യ​ത്തെ ക​ര, ക​ട​ൽ, വ്യോ​മ പാ​ത​ക​ൾ വ​ഴി നി​രോ​ധി​ത വ​സ്തു​ക്ക​ൾ ക​ട​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് അ​ധി​കൃ​ത​ർ വി​ഫ​ല​മാ​ക്കി​യ​ത്. രാ​ജ്യ​ത്തി​െൻറ സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന ഒ​ട്ടേ​റെ വ​സ്തു​ക്ക​ളാ​ണ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പി​ടി​ച്ചെ​ടു​ത്ത​വ​യി​ൽ പ്ര​ധാ​ന​മാ​യും ഇ​വ ഉ​ൾ​പ്പെ​ടു​ന്നു. 133 ത​രം മ​യ​ക്കു​മ​രു​ന്നു​ക​ൾ, 291 വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട നി​രോ​ധി​ത വ​സ്തു​ക്ക​ൾ, 1,975 ഓ​ളം പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, ക​റ​ൻ​സി നി​യ​മ​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 28 കേ​സു​ക​ൾ.

ആ​യു​ധ​ങ്ങ​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്ന്​ കേ​സു​ക​ൾ. ക​ള്ള​ക്ക​ട​ത്ത് ത​ട​യാ​ൻ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യും വി​ദ​ഗ്ധ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ​യു​മാ​ണ് ക​സ്​​റ്റം​സ് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ ശ​രീ​ര​ഭാ​ഷ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കാ​നും ക​ള്ള​ക്ക​ട​ത്തു​കാ​ർ സ്വീ​ക​രി​ക്കു​ന്ന ന​വീ​ന​മാ​യ രീ​തി​ക​ൾ തി​രി​ച്ച​റി​യാ​നും പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ വി​ഭാ​ഗ​ത്തി​ലു​ണ്ട്. അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ൾ വെ​ട്ടി​ച്ച് നി​രോ​ധി​ത വ​സ്തു​ക്ക​ൾ രാ​ജ്യ​ത്തേ​ക്ക് എ​ത്തി​ക്കു​ന്ന​ത് അ​സാ​ധ്യ​മാ​ണെ​ന്ന് അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. സ​മൂ​ഹ​ത്തി​ന്റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യും അ​തോ​റി​റ്റി അ​ഭ്യ​ർ​ത്ഥി​ച്ചു.

ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ന്തെ​ങ്കി​ലും വി​വ​ര​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഹോ​ട്ട്‌​ലൈ​ൻ ന​മ്പ​ർ (1910), ഇ​മെ​യി​ൽ (1910@zatca.gov.sa), അ​ന്താ​രാ​ഷ്​​ട്ര ന​മ്പ​ർ (009661910) എ​ന്നീ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കാ​വു​ന്ന​താ​ണ്. വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​വ​രു​ടെ സ്വ​കാ​ര്യ​ത പൂ​ർ​ണ​മാ​യും സം​ര​ക്ഷി​ക്കു​മെ​ന്നും ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ ശ​രി​യാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ സാ​മ്പ​ത്തി​ക പ്ര​തി​ഫ​ലം ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​ജ്യ​ത്തി​െൻറ ഇ​റ​ക്കു​മ​തി-​ക​യ​റ്റു​മ​തി മേ​ഖ​ല​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി​ക്കൊ​ണ്ട് സു​ര​ക്ഷ സം​വി​ധാ​നം ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - 900 smuggling cases in Saudi Arabia in one week
Next Story