ജുബൈൽ ഡ്യൂൺസ് സ്കൂളിൽ എട്ടാമത് കെ.ജി ഗ്രാജുവേഷൻ ആഘോഷം
text_fieldsജുബൈൽ ഡ്യൂൺസ് ഇൻറർനാഷനൽ സ്കൂളിൽനിന്ന് കെ.ജി ഗ്രാജുവേഷൻ പൂർത്തിയാക്കിയ വിദ്യാർഥികൾ
ജുബൈൽ: ജുബൈൽ ഡ്യൂൺസ് ഇൻറർനാഷനൽ സ്കൂളിന്റെ എട്ടാമത് കിൻഡർഗാർട്ടൻ ഗ്രാജുവേഷൻ ചടങ്ങും വാർഷിക പുരസ്കാര വിതരണവും ആഘോഷിച്ചു. ‘ദ പവർ ഓഫ് പ്ലേ’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ 93 കുരുന്നുകൾ കെ.ജി ഗ്രാജുവേഷൻ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. ജുബൈൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. നിഷ മധു ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ അമീർ ഖാൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. കെ.ജി ഹെഡ്മിസ്ട്രസ് സി. സുഫൈറ പരിപാടിയുടെ പ്രമേയം അവതരിപ്പിച്ചു.
ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. നിഷ മധുവിന് ഉപഹാരം കൈമാറുന്നു
മുഖ്യാതിഥി ഡോ. നിഷ മധു കുട്ടികൾക്കുള്ള ഗ്രാജുവേഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മുതിർന്ന ക്ലാസുകളിലെ വാർഷിക അവാർഡുകൾ അതിഥികളായ ഖാലിദ് സിദ്ദീഖി, ആസിഫ് സിദ്ദീഖി എന്നിവർ നൽകി. കെ.ജി, ലോവർ പ്രൈമറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രമേയത്തിലൂന്നിയ കലാപരിപാടികൾ ഏറെ ശ്രദ്ധേയമായി. പരമ്പരാഗത ഇൻഡോർ-ഔട്ട്‌ഡോർ കളികൾ മുതൽ ആധുനിക ഗെയിമിങ് രീതികൾ വരെ ഉൾപ്പെടുത്തി വിദ്യാർഥികൾ നടത്തിയ പ്രകടനങ്ങൾ സദസിന്റെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.
2018-ൽ പ്രവർത്തനം ആരംഭിച്ച ഡ്യൂൺസ് സ്കൂൾ നിലവിൽ 10ാം ക്ലാസ് വരെ വിവിധ രാജ്യക്കാരായ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകിവരുന്നു. പുതിയ അധ്യയന വർഷത്തേക്കുള്ള എല്ലാ ക്ലാസുകളിലെയും അഡ്മിഷൻ ആരംഭിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. കെ.ജി കോഓഡിനേറ്റർ ഹരിത ചടങ്ങിൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

