Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗദിയിൽ നിലവിൽ കോവിഡ് 8,782 ബാധിതർ
text_fieldsbookmark_border
Listen to this Article
ജിദ്ദ: സൗദിയിൽ ഇന്ന് 932 പുതിയ കോവിഡ് രോഗികളും 659 രോഗമുക്തിയും രേഖപ്പെടുത്തി. നിലവിൽ 8,782 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇവരിൽ 99 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,76,137 ഉം രോഗമുക്തരുടെ എണ്ണം 7,58,188 ഉം ആയി. രണ്ട് മരണങ്ങളും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,167 ആയി.
സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.68 ശതമാനവും മരണനിരക്ക് 1.18 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 328 , ജിദ്ദ 153, ദമ്മാം 114, മക്ക 37, ഹുഫൂഫ് 35, മദീന 32, ത്വാഇഫ് 21, അബഹ 15, ജീസാൻ 13, ദഹ്റാൻ 13, അൽഖർജ് 12, തബൂക്ക്, അൽബാഹ, അൽഖോബാർ 7.
Next Story

