Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ 869 പേർക്ക് കൂടി കോവിഡ്; മൂന്നു മരണം

text_fields
bookmark_border
രോഗമുക്തി: 992, മരണം: 3, ചികിത്സയിലുള്ളവർ: 9,570, ഗുരുതരാവസ്ഥയിലുള്ളവർ: 143
covid 19
cancel
Listen to this Article

ജിദ്ദ: സൗദിയിൽ 869 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 992 പേർ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 7,93,729 ഉം രോഗമുക്തരുടെ എണ്ണം 7,74,954 ഉം ആയി.

പുതുതായി മൂന്ന് മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ കോവിഡ് മരണം 9,205 ആയി. നിലവിൽ 9,570 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 143 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.63 ശതമാനവും മരണനിരക്ക് 1.16 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 358, ജിദ്ദ 111, ദമ്മാം 72, ഹുഫൂഫ് 25, മദീന 23, മക്ക 22, ദഹ്റാൻ 21, ത്വാഇഫ് 19, അബഹ 16, ജുബൈൽ 14, അൽഖോബാർ 13, അൽഖർജ് 11.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 869 Covid cases in Saudi
Next Story