Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ ദേ​ശീ​യ​ദി​ന ഓ​ഫ​റു​ക​ളി​ൽ 819 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി

text_fields
bookmark_border
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ ദേ​ശീ​യ​ദി​ന ഓ​ഫ​റു​ക​ളി​ൽ 819 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി
cancel

റി​യാ​ദ്: സൗ​ദി ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​പ​ണി​ക​ളി​ൽ പ്ര​ഖ്യാ​പി​ച്ച ഓ​ഫ​റു​ക​ളു​ടെ​യും കി​ഴി​വു​ക​ളു​ടെ​യും നി​യ​മ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും ലം​ഘി​ച്ച 819 കേ​സു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി വാ​ണി​ജ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്തി​െൻറ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​പ​ണി​ക​ളി​ലും ഷോ​പ്പി​ങ് സെ​ന്റ​റു​ക​ളി​ലും മ​ന്ത്രാ​ല​യ​ത്തി​െൻറ മേ​ൽ​നോ​ട്ട സം​ഘ​ങ്ങ​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്ഥാ​പ​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന ഓ​ഫ​റു​ക​ളും കി​ഴി​വു​ക​ളും ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ളും വ്യ​വ​സ്ഥ​ക​ളും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി മ​ന്ത്രാ​ല​യ​ത്തി​െൻറ ഫീ​ൽ​ഡ് സം​ഘ​ങ്ങ​ൾ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. ഇ​തു​വ​രെ 14,500 ഫീ​ൽ​ഡ് സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തി​യ​താ​യാ​ണ് ക​ണ​ക്ക്.

ദേ​ശീ​യ​ദി​ന കി​ഴി​വു​ക​ൾ​ക്കു​ള്ള ലൈ​സ​ൻ​സ്, അ​ത് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വ്യ​ക്ത​മാ​യി കാ​ണു​ന്ന വി​ധ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ടോ എ​ന്ന​ത്, ലൈ​സ​ൻ​സി​ൽ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള യ​ഥാ​ർ​ഥ കി​ഴി​വു​ക​ളും ഓ​ഫ​റു​ക​ളും ത​ന്നെ​യാ​ണോ ന​ട​പ്പാ​ക്കു​ന്ന​ത്, കി​ഴി​വി​െൻറ ശ​ത​മാ​നം, കി​ഴി​വി​ന് മു​മ്പും ശേ​ഷ​വു​മു​ള്ള വി​ല​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന വി​ല​വി​വ​ര പ​ട്ടി​ക​യോ ഇ​ല​ക്ട്രോ​ണി​ക് വി​ല റീ​ഡ​റോ എ​ന്നി​വ പ​രി​ശോ​ധ​ന​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ച്ചു. കൂ​ടാ​തെ, സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ക്സ്ചേ​ഞ്ച്, റി​ട്ടേ​ൺ പോ​ളി​സി​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വ്യ​ക്ത​മാ​യി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കി​ഴി​വു​ക​ളു​ടെ ത​രം, ശ​ത​മാ​നം, കാ​ലാ​വ​ധി, സ്ഥാ​പ​ന​ത്തി​െൻറ വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ ലൈ​സ​ൻ​സി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന ‘ബാ​ർ​കോ​ഡ്’ സ്കാ​ൻ ചെ​യ്യ​ണ​മെ​ന്ന് വാ​ണി​ജ്യ മ​ന്ത്രാ​ല​യം ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​വ​ഴി വാ​ണി​ജ്യ ഓ​ഫ​റു​ക​ളു​ടെ​യും കി​വു​ഴി​ക​ളു​ടെ​യും നി​യ​മ​സാ​ധു​ത​യും കൃ​ത്യ​ത​യും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് നേ​രി​ട്ട് പ​രി​ശോ​ധി​ക്കാ​നാ​കു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 819 violations found in National Day offers at business establishments
Next Story