Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​യി​ൽ നി​ന്ന്​...

ഇ​ന്ത്യ​യി​ൽ നി​ന്ന്​ 80000ത്തി​ലേ​റെ  ഹാ​ജി​മാ​ർ പു​ണ്യ​ഭൂ​മി​യി​ലെ​ത്തി​

text_fields
bookmark_border
hajj
cancel

ജി​ദ്ദ: ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ നി​ന്ന്​ ഹ​ജ്ജ്​ ക​മ്മി​റ്റി വ​ഴി 80000ത്തി​ലേ​റെ ഹാ​ജി​മാ​ർ പു​ണ്യ​ഭൂ​മി​യി​ലെ​ത്തി​യ​താ​യി കോ​ൺ​സ​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ്​ നൂ​ർ റ​ഹ്​​മാ​ൻ ശൈ​ഖ്​ പ​റ​ഞ്ഞു. 1,70,025 ഹാ​ജി​മാ​രാ​ണ്​ ഇ​ന്ത്യ​യി​ൽ നി​ന്ന്​ ഹ​ജ്ജി​ന്​ വ​രു​ന്ന​ത്. ഇ​തി​ൽ 1,25,025 പേ​ർ സ​ർ​ക്കാ​ർ ക​മ്മി​റ്റി മു​ഖേ​ന​യും ബാ​ക്കി​യു​ള്ള​വ​ർ സ്വ​കാ​ര്യ  ഗ്രൂ​പ്​ വ​ഴി​യു​മാ​ണ്.  

കോ​ൺ​സു​ലേ​റ്റി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സി.​ജി. കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​സ​ഹ​മ​ന്ത്രി  എം.​ജെ അ​ക്​​ബ​റി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ ഹ​ജ്ജ്​ സൗ​ഹൃ​ദ​സം​ഘം ആ​ഗ​സ്​​റ്റ്​  28-ന്​ ​മ​ക്ക​യി​ലെ​ത്തും.  ഇ​ല​ക്​​ട്രോ​ണി​ക്​ വി​സ സം​വി​ധാ​നം യാ​ഥാ​ർ​ഥ്യ​മാ​യ​തി​നാ​ൽ എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്കാ​യി ഹാ​ജി​മാ​ർ​ക്ക്​ കൂ​ടു​ത​ൽ സ​മ​യം വി​മാ​ന​ത്ത​വ​ള​ങ്ങ​ളി​ൽ കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്​​ഥ​യി​ല്ല. സൗ​ദി ഹ​ജ്ജ്​ മ​ന്ത്രാ​ല​യ​ത്തി​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ എ​ല്ലാ മേ​ഖ​ല​യി​ലും കു​റ്റ​മ​റ്റ സൗ​ക​ര്യ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ഹാ​ജി​മാ​ർ​ക്ക്​ ഉ​റ​പ്പു വ​രു​ത്താ​ൻ സാ​ധി​ക്കു​ന്നു​ണ്ടെ​ന്നും  അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

മ​ദീ​ന വ​ഴി​യു​ള്ള ഇ​ന്ത്യ​ൻ ഹാ​ജി​മാ​രു​ടെ വ​ര​വ്​ അ​വ​സാ​നി​ച്ചു. ബാ​ക്കി ഹാ​ജി​മാ​ർ ജി​ദ്ദ വി​മാ​ന​ത്താ​വ​ളം വ​ഴി വ​ന്ന്​ നേ​രെ മ​ക്ക​യി​ലേ​ക്കാ​ണ്​ പോ​വു​ന്ന​ത്. മ​ക്ക​യി​ൽ അ​സീ​സി​യ്യ​യി​ലാ​ണ്​ ഭൂ​രി​ഭാ​ഗം ഹാ​ജി​മാ​ർ​ക്കും താ​മ​സം. 13000 ത്തോ​ളം പേ​ർ​ക്ക്​ ഗ്രീ​ൻ കാ​റ്റ​ഗ​റി​യി​ൽ ഹ​റ​മി​ന്​ സ​മീ​പ​മാ​ണ്​ താ​മ​സം. മ​ക്ക​യി​ൽ ഹാ​ജി​മാ​രു​ടെ ആ​രോ​ഗ്യ​സേ​വ​ന​ത്തി​നാ​യി ആ​ശു​പ​​ത്രി​ക​ളും ഡി​സ്​​പെ​ൻ​സ​റി​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ൽ നി​ന്ന്​ വ​ന്ന ഡോ​ക്​​ട​ർ​മാ​രു​ടെ​യും പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രു​ടെ​യും സേ​വ​നം ല​ഭ്യ​മാ​ണ്.  മി​ന​യി​ൽ ഇ​ത്ത​വ​ണ മൂ​ന്ന്​ നേ​ര​ത്തെ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യും.  മ​ദീ​ന​യി​ൽ ഹാ​ജി​മാ​ർ​ക്ക്​  ഭ​ക്ഷ​ണ വി​ത​ര​ണ​മു​ണ്ടാ​വി​ല്ല.

അ​സീ​സി​യ്യ​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക്​ ഭ​ക്ഷ​ണം പാ​കം ചെ​യ്​​ത്​ ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. അ​തേ സ​മ​യം ഗ്രീ​ൻ കാ​റ്റ​ഗ​റി​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക്​ ആ ​സൗ​ക​ര്യം ഉ​ണ്ടാ​വി​ല്ല. നാ​ട്ടി​ൽ നി​ന്നു​ത​ന്നെ ഹാ​ജി​മാ​ർ​ക്ക്​ സിം ​കാ​ർ​ഡു​ക​ൾ ന​ൽ​കു​ന്നു​ണ്ട്. അ​ത്​ ഇ​വി​ടെ എ​ത്തി​യ ശേ​ഷം ബ​ന്ധ​പ്പെ​ട്ട ക​മ്പ​നി​യു​ടെ ആ​ളു​ക​ളെ​ത്തി വി​ര​ല​ട​യാ​ളം ന​ൽ​കി​യ ശേ​ഷ​മാ​ണ്​ ആ​ക്​​ടീ​വ്​ ആ​വു​ക. ഇ​ത്ത​വ​ണ 65000 ഇ​ന്ത്യ​ൻ ഹാ​ജി​മാ​ർ​ക്കാ​ണ്​ മ​ശാ​ഇ​ർ മെ​ട്രോ​ട്രെ​യി​ൻ സ​ർ​വീ​സ്​ സൗ​ക​ര്യം ല​ഭി​ക്കു​ക. ബാ​ക്കി​യു​ള്ള​വ​ർ​ക്ക്​  മി​ന, അ​റ​ഫ, മു​സ്​​ദ​ലി​ഫ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ ബ​സ്​ സ​ർ​വീ​സ്​ ല​ഭി​ക്കും. ഹ​ജ്ജ്​ കോ​ൺ​സ​ൽ മു​ഹ​മ്മ​ദ്​ ഷാ​ഹി​ദ്​ ആ​ല​മും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiahajjmeccahajj 2017pilgrims
News Summary - 8000 Pilgrimages Reached Mecca For Hajj-India News
Next Story