Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രാ​ദേ​ശി​ക...

പ്രാ​ദേ​ശി​ക പ​ദ്ധ​തി​ക​ളി​ൽ നി​ക്ഷേ​പി​ച്ചത് 750,00 കോ​ടി റി​യാ​ൽ; പ​ബ്ലി​ക് ഇ​ൻ​വെ​സ്റ്റ്മെന്റ്​ ഫ​ണ്ട് സൗ​ദി സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ ന​ട്ടെ​ല്ല്​ -ഗ​വ​ർ​ണ​ർ

text_fields
bookmark_border
പ്രാ​ദേ​ശി​ക പ​ദ്ധ​തി​ക​ളി​ൽ നി​ക്ഷേ​പി​ച്ചത് 750,00 കോ​ടി റി​യാ​ൽ; പ​ബ്ലി​ക് ഇ​ൻ​വെ​സ്റ്റ്മെന്റ്​ ഫ​ണ്ട് സൗ​ദി സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ ന​ട്ടെ​ല്ല്​ -ഗ​വ​ർ​ണ​ർ
cancel
camera_alt

പ​ബ്ലി​ക് ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ഫ​ണ്ട് ഗ​വ​ർ​ണ​ർ യാ​സി​ർ അ​ൽ റു​മ​യാ​ൻ റി​യാ​ദി​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ സാ​മ്പ​ത്തി​ക പ​രി​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന പ​ബ്ലി​ക് ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ഫ​ണ്ടി​ന്റെ (പി.​ഐ.​എ​ഫ്) ശ്ര​ദ്ധേ​യ​മാ​യ മു​ന്നേ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് ഗ​വ​ർ​ണ​ർ യാ​സി​ർ അ​ൽ റു​മ​യാ​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.

2021 മു​ത​ൽ 2025 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഏ​ക​ദേ​ശം 750,00 കോ​ടി റി​യാ​ലാ​ണ് പ്രാ​ദേ​ശി​ക പ​ദ്ധ​തി​ക​ളി​ൽ നി​ക്ഷേ​പി​ച്ച​ത്. ഇ​ത് ഫ​ണ്ടി​െൻറ ആ​കെ നി​ക്ഷേ​പ​ത്തി​െൻറ 70 ശ​ത​മാ​ന​ത്തോ​ള​മാ​ണ്.

2017 മു​ത​ൽ ഓ​ഹ​രി ഉ​ട​മ​ക​ൾ​ക്ക് പ്ര​തി​വ​ർ​ഷം ഏ​ഴ് ശ​ത​മാ​ന​ത്തി​ല​ധി​കം ലാ​ഭം ഉ​റ​പ്പാ​ക്കാ​ൻ ഫ​ണ്ടി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ബോ​ർ​ഡ് യോ​ഗം 2026-2030 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ത​ന്ത്ര​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ ഫ​ണ്ടി​െൻറ ആ​സ്തി ആ​റി​ര​ട്ടി വ​ർ​ദ്ധി​ച്ച് 2025 അ​വ​സാ​ന​ത്തോ​ടെ 3.4 ട്രി​ല്യ​ൺ റി​യാ​ലി​ൽ അ​ധി​ക​മാ​യി. സൗ​ദി​യു​ടെ എ​ണ്ണ​യി​ത​ര ജി​ഡി​പി വ​ള​ർ​ച്ച​യു​ടെ 10 ശ​ത​മാ​ന​വും നി​ല​വി​ൽ പി.​ഐ.​എ​ഫ് പ​ദ്ധ​തി​ക​ളി​ൽ നി​ന്നാ​ണ് ല​ഭി​ക്കു​ന്ന​ത്. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ 13 ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ളെ ആ​റ് പ്ര​ധാ​ന സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​ക​ളാ​യി സം​യോ​ജി​പ്പി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കും.

ടൂ​റി​സം മേ​ഖ​ല​യി​ൽ 2030-ഓ​ടെ പ്ര​തി​വ​ർ​ഷം 15 കോ​ടി സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​യി ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ഹോ​ട്ട​ൽ മു​റി​ക​ളും 2034 ലോ​ക​ക​പ്പി​നാ​യി പു​തി​യ സ്​​റ്റേ​ഡി​യ​ങ്ങ​ളും കി​ങ്​ സ​ൽ​മാ​ൻ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​െൻറ വി​ക​സ​ന​വും ഫ​ണ്ട് ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. ഭ​വ​ന നി​ർ​മ്മാ​ണ മേ​ഖ​ല​യി​ൽ 1.9 ല​ക്ഷം പാ​ർ​പ്പി​ട യൂ​ണി​റ്റു​ക​ൾ നി​ർ​മ്മി​ച്ച് സ്വ​ദേ​ശി​ക​ളു​ടെ ഭ​വ​ന ഉ​ട​മ​സ്ഥാ​വ​കാ​ശം 70 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്താ​നാ​ണ് ല​ക്ഷ്യം. കൂ​ടാ​തെ, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്, സെ​മി ക​ണ്ട​ക്ട​റു​ക​ൾ, ഇ​ല​ക്ട്രി​ക് വാ​ഹ​ന നി​ർ​മ്മാ​ണം തു​ട​ങ്ങി​യ നൂ​ത​ന വ്യ​വ​സാ​യ​ങ്ങ​ളി​ലും പി.​ഐ.​എ​ഫ് വ​ലി​യ നി​ക്ഷേ​പ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. 2030ഓ​ടെ 2.85 ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ക്കാ​നാ​ണ് പ​ദ്ധ​തി. പു​ന​രു​പ​യോ​ഗ ഊ​ർ​ജ്ജ മേ​ഖ​ല​യി​ൽ 44.5 ജി​ഗാ​വാ​ട്ട് ഉ​ൽ​പ്പാ​ദ​ന ശേ​ഷി കൈ​വ​രി​ക്കാ​നും ഖ​ന​ന മേ​ഖ​ല​യെ ആ​ഗോ​ള​ത​ല​ത്തി​ൽ ഉ​യ​ർ​ത്താ​നും ഫ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​ന്നു. സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യു​ള്ള സ​ഹ​ക​ര​ണം വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്താ​രാ​ഷ്ട്ര ക്രെ​ഡി​റ്റ് റേ​റ്റി​ങ് ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്ന് ഉ​യ​ർ​ന്ന റേ​റ്റി​ങ്​ നേ​ടി​യ​ത് ഫ​ണ്ടി​െൻറ സാ​മ്പ​ത്തി​ക ഭ​ദ്ര​ത തെ​ളി​യി​ക്കു​ന്ന​താ​യും അ​ൽ റു​മ​യാ​ൻ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governorGulf NewsinvestmentprojectssaudinewsSaudi economy
News Summary - 750,000 crore riyals invested in local projects; Public Investment Fund is the backbone of the Saudi economy - Governor
Next Story