Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ 700 കടന്ന് പ്രതിദിന കോവിഡ്; 744 പേർക്ക് രോഗബാധ

text_fields
bookmark_border
പുതിയ രോഗികൾ -744, രോഗമുക്തി -231, മരണം -1, ഗുരുതരാവസ്ഥയിലുള്ളവർ -43
സൗദിയിൽ 700 കടന്ന് പ്രതിദിന കോവിഡ്; 744 പേർക്ക് രോഗബാധ
cancel

ജിദ്ദ: സൗദിയിൽ ബുധനാഴ്ച 744 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 231 പേർ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 5,54,665 ഉം രോഗമുക്തരുടെ എണ്ണം 5,41,388 ഉം ആയി. പുതുതായി ഒരു മരണം കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു.

ഇതോടെ ആകെ മരണം 8,874 ആയി. രാജ്യത്താകെ നിലവിൽ 4,403 പേർ ചികിത്സയിലുണ്ട്. ഇവരിൽ 43 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.60 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. റിയാദിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

187 പേർക്കാണ് പുതുതായി റിയാദിൽ രോഗം ബാധിച്ചത്. മക്കയിൽ 155 ഉം ജിദ്ദയിൽ 149 ഉം ഹുഫൂഫിൽ 32 ഉം മദീനയിൽ 22 ഉം പേർക്ക് പുതുതായി രോഗം ബാധിച്ചു. സൗദി അറേബ്യയിൽ ഇതുവരെ 5,03,51,613 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,49,93,535 ആദ്യ ഡോസും 2,31,36,613 രണ്ടാം ഡോസും 22,21,465 ബൂസ്റ്റർ ഡോസുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 744 covid cases in saudi arabia
Next Story