സ്വാതന്ത്ര്യത്തിെൻറ 74 വർഷങ്ങൾ: ചർച്ചസംഗമം നടത്തി
text_fieldsഐ.സി.എഫ് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന ചർച്ച സംഗമത്തിൽ മുഹമ്മദ് കുഞ്ഞി അമാനി വിഷയം അവതരിപ്പിക്കുന്നു
ദമ്മാം: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 'സ്വാതന്ത്ര്യത്തിെൻറ 74വർഷങ്ങൾ - മാറുന്ന ഇന്ത്യ' എന്ന പ്രമേയത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ദമ്മാം സിറ്റി സെക്ടർ ചർച്ചസംഗമം സംഘടിപ്പിച്ചു. ഐ.സി.എഫ് ദമ്മാം സെൻട്രൽ അഡ്മിൻ സെക്രട്ടറി മുനീർ തോട്ടട സംഗമം ഉദ്ഘാടനം ചെയ്തു. സെക്ടർ പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി അമാനി വിഷയം അവതരിപ്പിച്ചു. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ നടത്തുന്ന ശ്രമങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിെൻറ അന്തസ്സത്ത ഇല്ലാതാക്കുമെന്നും പ്രാദേശികമായി ഉണ്ടായ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളെ വരും തലമുറക്ക് കൂടി ബോധ്യപ്പെടുത്തുന്ന രീതിയിൽ നിലനിർത്താൻ ആവശ്യമായ ശ്രമങ്ങൾ ഉണ്ടാവണമെന്നും കേരളത്തിൽ ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനെത്തുന്ന ഫാഷിസ്റ്റ് കുതന്ത്രങ്ങൾ ചെറുത്തു തോൽപിക്കണമെന്നും ചർച്ചയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. രിസാല സ്റ്റഡി സർക്കിൾ നാഷനൽ എക്സിക്യൂട്ടിവ് അംഗം സ്വാദിഖ് സഖാഫി ജഫനി, ഇസ്മാഇൗൽ ഖുദ്സി, സിദ്ദീഖ് സഖാഫി ഓമശ്ശേരി, അബ്ദുറഹ്മാൻ അശ്റഫി എന്നിവർ സംസാരിച്ചു. സെക്ടർ സംഘടന സെക്രട്ടറി അഷ്റഫ് ചാപ്പനങ്ങാടി മോഡറേറ്റർ ആയിരുന്നു.
ഇൗ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഹമ്മദ് ശമ്മാസ് തോട്ടട, മുഹമ്മദ് റൈഹാൻ കൊടുവള്ളി എന്നിവർക്ക് ഉപഹാരം നൽകി. ആർ.എസ്.സി സ്റ്റുഡൻറ്സ് സർക്കിൾ അംഗങ്ങൾ അവതരിപ്പിച്ച ദേശഭക്തി ഗാനം, സ്പോട്ട് ക്വിസ് എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. സെക്ടർ സെക്രട്ടറി റമദാൻ മുസ്ലിയാർ സ്വാഗതവും സിദ്ദീഖ് പാക്കത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

