ബിനാമിയെന്ന് സംശയിക്കുന്ന 71 ഇടപാടുകൾ കണ്ടെത്തി
text_fieldsബിനാമി ഇടപാടുകൾ കണ്ടെത്താനുള്ള പരിശോധന (ഫയൽ ഫോട്ടോ)
റിയാദ്: രാജ്യത്ത് ബിനാമിയെന്ന് സംശയിക്കുന്ന 71 ബിസിനസുകൾ കണ്ടെത്തിയതായി ബിനാമി ഇടപാടുകൾ തടയുന്നതിനായുള്ള ദേശീയ സംരംഭം അധികൃതർ പറഞ്ഞു.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഏപ്രിൽ മാസം നടത്തിയ പരിശോധനയിലാണിത്. കഴിഞ്ഞ മാസം രാജ്യത്തുടനീളം 2077 പരിശോധന സന്ദർശനങ്ങൾ നടത്തി. പഴം, പച്ചക്കറി ചില്ലറ വിൽപന, ആഡംബര വസ്തുക്കളുടെയും വസ്ത്രങ്ങളുടെയും ചില്ലറ വിൽപന, വാണിജ്യ സലൂണുകൾ, കാറ്ററിങ്, കെട്ടിട നവീകരണങ്ങൾ, റസ്റ്റാറന്റുകൾ എന്നീ പ്രവർത്തന മേഖലകളിലാണ് പരിശോധന നടന്നത്.
സൗദിയിൽ നിയമവിരുദ്ധമാണ് ബിനാമി ബിസിനസ്. അഞ്ച് വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയുള്ള കുറ്റകൃത്യമാണ്. കൂടാതെ കോടതി വിധികൾക്ക് ശേഷം അനധികൃത ഫണ്ടുകൾ പിടിച്ചെടുക്കുകയും കണ്ടുകെട്ടുകയും ചെയ്യുക, സ്ഥാപനം അടച്ചുപൂട്ടുക, ബിസിനസ് ലിക്വിഡേറ്റ് ചെയ്യുക, വാണിജ്യ രജിസ്ട്രേഷൻ റദ്ദാക്കുക, വാണിജ്യ പ്രവർത്തനങ്ങൾ തടയുക, സകാത്, ഫീസ്, നികുതി എന്നിവ ഈടാക്കുക, വിദേശികളാണെങ്കിൽ നാടുകടത്തുക, അവരെ ജോലിയിലേക്ക് മടങ്ങുന്നത് തടയുക തുടങ്ങിയവയും ശിക്ഷാ നടപടികളിലുൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

