മസ്ജിദുൽ ഹറാമിൽ 70 തെർമൽ കാമറകൾ
text_fieldsമസ്ജിദുൽ ഹറാമിലൊരുക്കിയ തെർമൽ കാമറ
ജിദ്ദ: മസ്ജിദുൽ ഹറാമിലെത്തുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കാൻ 70 തെർമൽ കാമറകൾ. ഇരുഹറം കാര്യാലയത്തിനു കീഴിലാണ് ഹറമിെൻറ വിവിധ ഭാഗങ്ങളിൽ ഇത്രയും കാമറകൾ ഒരുക്കിയത്. തെർമൽ കാമറകളുടെ മേൽനോട്ടത്തിനായി 500 ജീവനക്കാരുണ്ടാകുമെന്ന് പരിസ്ഥിതി, പ്രതിരോധ, പകർച്ചവ്യാധി നിയന്ത്രണ വകുപ്പ് മേധാവി ഹുസൈൻ അൽസുവൈഹരി പറഞ്ഞു.
കോവിഡ് ബാധയുണ്ടെന്ന് സംശയിക്കുന്നവരെ ശാരീരിക നിറങ്ങളും ശരീര താപനിലയും നിരീക്ഷിച്ച് കണ്ടെത്താൻ കഴിയുന്ന സംവിധാനങ്ങളോട് കൂടിയതാണ് തെർമൽ കാമറകൾ. ഉയർന്ന പ്രവർത്തനക്ഷമതയുണ്ട്. ആറ് മീറ്റർ അകലെ നിന്ന് വരെ പരിശോധിക്കാൻ കഴിയും. ഉയർന്ന താപനില ലക്ഷണമുള്ളവരെ വേഗത്തിൽ തിരിച്ചറിയാൻ സാധിക്കും. കോവിഡ് വ്യാപനം തടയുന്നതിന് മുൻകരുതൽ നടപടിയായാണ് പ്രവേശന കവാടങ്ങളിലും നടപ്പാതകളിലും ഇത്രയും കാമറകൾ ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

